മാരുതി നെക്സ കാറുകള്‍ക്ക് വന്‍ ഉത്സവകാല ഓഫറുകള്‍; ഗ്രാന്റ് വിറ്റാരയ്ക്ക് 1.36 ലക്ഷം രൂപ വരെ ഇളവ്, വാങ്ങാനിറങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും എല്ലാ ഉപഭോക്താക്കൾക്കും പരമാവധി ഇളവ് നേരിട്ട് ലഭിക്കില്ലെന്ന് റിപ്പോർട്ട്
മാരുതി നെക്സ കാറുകള്‍ക്ക് വന്‍ ഉത്സവകാല ഓഫറുകള്‍; ഗ്രാന്റ് വിറ്റാരയ്ക്ക് 1.36 ലക്ഷം രൂപ വരെ ഇളവ്, വാങ്ങാനിറങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
Published on: 

ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് നെക്സ (Nexa) ശ്രേണിയിലെ പ്രമുഖ മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ച് മാരുതി സുസൂക്കി. ഗ്രാന്റ് വിറ്റാര, ജിംനി, XL6, ഇന്‍വിക്ടോ, ഫ്രോങ്ക്സ് തുടങ്ങിയ കാറുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, തിരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് റോഡ് ടാക്‌സ് ഇളവുകള്‍ എന്നിവ ഉള്‍പ്പെടെ വലിയ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്.

എന്നാല്‍, ഉയര്‍ന്ന ഇളവുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലഭ്യമാകില്ല. വേരിയന്റ്, ഇന്ധന തരം, വാഹനത്തിന്റെ ലഭ്യത, എക്‌സ്‌ചേഞ്ച് നിബന്ധനകള്‍ എന്നിവയ്ക്ക് വിധേയമായിട്ടായിരിക്കും അന്തിമ ആനുകൂല്യങ്ങള്‍ തീരുമാനിക്കപ്പെടുക.

ഗ്രാന്റ് വിറ്റാരയ്ക്ക് 1.36 ലക്ഷം രൂപ വരെ ഓഫര്‍

ഡിസ്‌കൗണ്ട് പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഗ്രാന്റ് വിറ്റാരയാണ്. സിഗ്മ പെട്രോള്‍ വേരിയന്റിന് 1.36 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡെല്‍റ്റ പെട്രോള്‍ വകഭേദത്തിന് 1.26 ലക്ഷം രൂപ വരെയാണ് ആനുകൂല്യം. സീറ്റ / ആല്‍ഫ / AWD വകഭേദങ്ങള്‍ക്ക് 1.15 ലക്ഷം രൂപയുടെ ആനുകൂല്യവും കൂടെ എക്സ്റ്റന്‍ഡഡ് വാറന്റിയും വാഗ്ദാനം ചെയ്യുന്നു.

സ്‌ട്രോങ് ഹൈബ്രിഡ് മോഡലിന് 1.20 ലക്ഷം രൂപയുടെ ആനുകൂല്യവും എക്സ്റ്റന്‍ഡഡ് വാറന്റിയും ലഭിക്കും. യോഗ്യതയുള്ളവര്‍ക്ക് 1.85 ലക്ഷം രൂപ വരെയുള്ള പൂജ്യം റോഡ് ടാക്‌സ് ആനുകൂല്യവും ലഭിക്കാം (ഇത് 1.20 ലക്ഷം രൂപയുടെ പാക്കേജിന് പുറമെയാണ്).

ഡല്‍റ്റ സിഎന്‍ജിക്ക് 1 ലക്ഷം രൂപയും സീറ്റ സിഎന്‍ജിക്ക് 90,000 രൂപയും വരെ കിഴിവ് ലഭിക്കും.

ജിംനി, XL6, ഇന്‍വിക്ടോ മോഡലുകളിലെ ഇളവുകള്‍

പ്രീമിയം എംപിവി വിഭാഗത്തിലെ ഇന്‍വിക്ടോയ്ക്ക് (Invicto) 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 30,000 രൂപയുടെ അപ്ഗ്രേഡ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് യോഗ്യതാ ആനുകൂല്യങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഇന്‍വിക്ടോയുടെ മൊത്തം ആനുകൂല്യം 95,000 രൂപ വരെ ഉയര്‍ന്നേക്കാം.

ഫാമിലി വാഹനമായ XL6 പെട്രോള്‍ പതിപ്പിന് 31,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപ പിസിഎം ബെനിഫിറ്റ് എന്നിവയടക്കം മൊത്തം 61,000 രൂപയുടെ ആനുകൂല്യം ലഭിക്കും. XL6 സിഎന്‍ജി പതിപ്പിന് 50,000 രൂപ വരെയാണ് ഇളവ്.

ഓഫ് റോഡര്‍ മോഡലായ മാരുതി ജിംനിക്ക് 35,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതേസമയം, ജനപ്രിയ ഹാച്ച്ബാക്കായ ബലേനോ ഫേസ്ലിഫ്റ്റിന് നിലവില്‍ പ്രത്യേക ഉത്സവകാല ഇളവുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഫ്രോങ്ക്സ്, ഇ-വിറ്റാര ഓഫറുകള്‍

ഫ്രോങ്ക്സ് (Fronx) മോഡലുകളുടെ എഞ്ചിന്‍, ഇന്ധന തരം എന്നിവ അനുസരിച്ചാണ് കിഴിവുകള്‍ നിശ്ചയിച്ചിരിക്കുന്നത്:

ടര്‍ബോ പെട്രോള്‍ മോഡലിന് 12,100 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ പിസിഎം ആനുകൂല്യം എന്നിവയടക്കം മൊത്തം 27,100 രൂപ ഇളവ് ലഭിക്കുമ്പോള്‍. 1.2 ലിറ്റര്‍ പെട്രോള്‍ മോഡലിന് 22,100 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. സിഎന്‍ജി പതിപ്പിന് 15,000 രൂപ വരെയാണ് മൊത്തം ഇളവ്.

ഇലക്ട്രിക് മോഡലായ ഇ-വിറ്റാരയ്ക്ക് (e-Vitara) 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസിനൊപ്പം സൗജന്യ ഹോം ചാര്‍ജറും അതിന്റെ ഇന്‍സ്റ്റലേഷനും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉത്സവകാല ഓഫറുകളില്‍ പറയുന്ന വലിയ തുകകള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണമെന്നില്ല. ഒക്ടോബര്‍ 1 മുതല്‍ 10 വരെയുള്ള പ്രീ-നവരാത്രി ബുക്കിംഗ് ആനുകൂല്യങ്ങള്‍ കൂടി ചേര്‍ത്താണ് ചില മോഡലുകളുടെ പരമാവധി ഡിസ്‌കൗണ്ട് തുക കണക്കാക്കിയിരിക്കുന്നത്.

ഡീലര്‍ഷിപ്പ്, നഗരം, വാഹനത്തിന്റെ മോഡല്‍ ഇയര്‍, സ്റ്റോക്കിന്റെ ലഭ്യത എന്നിവയെ ആശ്രയിച്ച് ആനുകൂല്യങ്ങളില്‍ മാറ്റമുണ്ടാകാം. അതിനാല്‍ വാഹനം ബുക്ക് ചെയ്യുന്നതിന് മുന്‍പായി നിലവിലെ ഓഫറുകളും യോഗ്യതകളും അതത് ഡീലര്‍ഷിപ്പുകളുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതുണ്ട്.

Maruti Suzuki announces major festive season discounts across its Nexa lineup, though key conditions apply to maximum benefits.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com