കാത്തിരുന്ന ഗ്രാന്‍ഡ് വിറ്റാര എത്തി, വില 10.45 ലക്ഷം മുതല്‍

ഇന്ത്യന്‍ വാഹന ലോകം കാത്തിരിക്കുന്ന മാരുതി സുസുക്കിയുടെ (Maruti Suzuki) എസ്‌യുവി ഗ്രാന്‍ഡ് വിറ്റാര (Grand Vitara) വിപണിയില്‍ അവതരിപ്പിച്ചു. 10.45 ലക്ഷം രൂപ മുതല്‍ 19.65 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. സിഗ്മ, ഡെല്‍റ്റ, സീറ്റ, സീറ്റ പ്ലസ്, ആല്‍ഫ, ആല്‍ഫ പ്ലസ് എന്നീ വകഭേദങ്ങളില്‍ ആണ് ഗ്രാന്‍ഡ് വിറ്റാര എത്തുന്നത്. ജിപ്‌സിക്ക് ശേഷം 4 വീല്‍ ഡ്രൈവില്‍ എത്തുന്ന മാരുതിയുടെ ആദ്യ മോഡല്‍ കൂടിയാണ് ഗ്രാന്‍ഡ് വിറ്റാര.

വാഹനത്തിന്റെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബുക്കിംഗ് 55,000 കടന്നതോടെ ഗ്രാന്‍ഡ് വിറ്റാരയ്ക്കായുള്ള വെയ്റ്റിംഗ് കാലയളവ് 5 മാസം വരെ ഉയരാം. 1.5 ലറ്റര്‍ K15C പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിനുകളിലാണ് വാഹനം എത്തുന്നത്. മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ മോഡലില്‍ മാത്രമാണ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ലഭിക്കുക. 27.97 കി.മീ/ലിറ്റര്‍ ആണ് ഗ്രാന്‍ഡ് വിറ്റാരയ്ക്ക് മാരുതി അവകാശപ്പെടുന്ന മൈലേജ്.

27,000 രൂപയുടെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കിലും ഗ്രാന്‍ഡ് വിറ്റാര സ്വന്തമാക്കാം. പനോരമിക് സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാര്‍ ടെക്, ESP, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗണ്‍ ടൈഗണ്‍, സ്‌കോഡ കുഷാക്ക്, നിസാന്‍ കിക്ക്സ് തുടങ്ങിയ മോഡലുകളുമായി ആവും വിറ്റാര മത്സരിക്കുക. ഗ്രാന്‍ഡ് വിറ്റാരയുടെ ടൊയോട്ട പതിപ്പ് ഹൈറൈഡർ (Toyota Hyryder) നേരത്തെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. നാല് വേരിയന്റുകളിലെത്തുന്ന ഹൈറൈഡറിന് 15.11 ലക്ഷം മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് വില.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it