Begin typing your search above and press return to search.
മാരുതി സുസുക്കി ആള്‍ട്ടോ ടൂര്‍ എച്ച് 1 എത്തി
മാരുതി സുസുക്കിയുടെ വാണിജ്യ കാര്‍ നിര ശക്തമാക്കാന്‍ ആള്‍ട്ടോയുടെ ടൂര്‍ എച്ച് 1 എത്തി. കാഴ്ചയ്ക്ക് ആള്‍ട്ടോ കെ 10 ന് സമാനമാണ് ഹാച്ച് ബാക്ക് ശ്രേണിയില്‍പെട്ട ടൂര്‍ എച്ച് 1.
ബി.എസ് 6 മാനദണ്ഡങ്ങളനുസരിച്ച് എ.ബി.എസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, മുന്‍ സീറ്റുകള്‍ക്ക് എയര്‍ബാഗ് എന്നീ സുരക്ഷാ സംവിധാനങ്ങങ്ങളോടെ പൂര്‍ണമായും വാണിജ്യാവശ്യങ്ങള്‍ക്കനുസരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
സവിശേഷത
കെ-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വി.വി.റ്റി എന്‍ജിന്‍ മികച്ച പ്രകടനവും ഇന്ധനക്ഷമതയും പ്രദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആള്‍ട്ടോ കെ 10 ന്റെ അടിത്തറയിലാണ് വാണിജ്യ വിപണിയിലേക്ക് ടൂര്‍ എച്ച് 1 നെ മാരുതി എത്തിക്കുന്നത്.
പെട്രോള്‍ വേരിയന്റിന് 5500 ആര്‍.പി.എമ്മില്‍ 49 കിലോവാട്ട് പ്രദാനം ചെയ്യാനാകുമ്പോള്‍ സി.എന്‍.ജി വേരിയന്റിന് 3500 ആര്‍.പി.എമ്മില്‍ 41.7 കിലോവാട്ടാണ് കപ്പാസിറ്റി. പെട്രോള്‍ ലിറ്ററിന് 24.60 കിലോമീറ്ററും സി.എന്‍.ജിക്ക് 34.46 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.
മെറ്റാലിക് സില്‍ക്കി സില്‍വര്‍, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, ആര്‍ക്ടിക് വൈറ്റ് എന്നീ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. 4,80,500 രൂപ മുതലാണ് ടൂര്‍ എച്ച് 1 ന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
ഹാച്ച്ബാക്ക്, സെഡാന്‍, എം.യു.വി(മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍സ്) വിഭാഗത്തിലുള്ള കാറുകള്‍ ടൂര്‍ എഡിഷനില്‍ മാരുതിക്കുണ്ട്.
Next Story
Videos