മാരുതി സുസുകി വാഹനങ്ങളുടെ വിലവര്‍ധന ഏപ്രില്‍ മുതല്‍
ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം പരിഹരിക്കുന്നതിനാണ് വല വര്‍ധിപ്പിക്കുന്നത്
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം പരിഹരിക്കുന്നതിനാണ് വല വര്‍ധിപ്പിക്കുന്നതെന്ന് രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ മാസം മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും.
വിവിധ ഇന്‍പുട്ട് ചെലവുകളുടെ വര്‍ധനവ് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനിയുടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചതായി കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
ഓരോ മോഡലുകളുടെയും വില വര്‍ധനവില്‍ വ്യത്യാസമുണ്ടാകും. എന്നാല്‍ അടുത്ത മാസം നടപ്പാക്കാനുദ്ദേശിക്കുന്ന വില വര്‍ധനവിന്റെ വിശദാംശങ്ങള്‍ കമ്പനി പങ്കുവെച്ചിട്ടില്ല.
ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് മാരുതി സുസുകി തിരഞ്ഞെടുത്ത മോഡലുകളുടെ വില 34,000 രൂപ വരെ ഉയര്‍ത്തുമെന്ന് ഈ വര്‍ഷം ജനുവരി 18 ന് പ്രഖ്യാപിച്ചിരുന്നു
എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മുതല്‍ എസ്-ക്രോസ് ക്രോസ്ഓവര്‍ വരെ 2.99 ലക്ഷം രൂപ മുതല്‍ 12.39 ലക്ഷം (എക്‌സ് ഷോറൂം) വരെ വില വരുന്ന വാഹനങ്ങളാണ് മാരുതി സുസുകി വില്‍ക്കുന്നത്.