മാരുതി സുസുക്കി ഉൽപാദിപ്പിച്ചത് 2.5 കോടി കാറുകൾ, പുതിയ ഉൽപ്പാദന കേന്ദ്രം വരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി ഇതുവരെ 2.5 കോടി വാഹനങ്ങൾ ഉൽപ്പാദിപ്പിച്ചിരിക്കുന്നു. 1983 ഡിസംബറിൽ മാരുതി 800 എന്ന കൊച്ചു കാർ ഉൽപാദിപ്പിച്ചു കൊണ്ട് പ്രവർത്തനം ആരംഭിച്ച മാരുതി 1994 ഓടെ 10 ലക്ഷം വാഹനങ്ങൾ നിർമിച്ചു കഴിഞ്ഞിരുന്നു.

മാർച്ച് 2011 ഓടെ ഒരു കോടി വാഹനങ്ങളും, ജൂലായ് 2018 ഓടെ രണ്ടു കോടി വാഹനങ്ങൾ നിർമ്മിച്ച് കഴിഞ്ഞിരുന്നു. ഹരിയാനയിലെ ഗുരുഗ്രാം, മനേസർ എന്നിവിടങ്ങളിലാണ് ഉൽപ്പാദന കേന്ദ്രങ്ങൾ. മൊത്തം വാർഷിക ഉൽപ്പാദന ശേഷി 30 ലക്ഷം വാഹനങ്ങൾ. 16 മോഡലുകൾ നിലവിലുണ്ട്, 100 ൽ പ്പരം രാജ്യങ്ങളിൽ കയറ്റുമതി ചെയ്യുന്നുണ്ട്.

കാറുകൾക്ക് ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ ഹരിയാനയിൽ പുതിയ ഉൽപ്പാദന കേന്ദ്രം ഹരിയാനയിൽ ആരംഭിക്കുമെന്ന് എം ഡി ഹിസാഷി തകെയുച്ചി പറഞ്ഞു.

ഒക്ടോബറിൽ വാണിജ്യ വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങളുടെ ഉൽപ്പാദനം 17 % വർധിച്ച് 153,5550 ആയി.


Related Articles

Next Story

Videos

Share it