Begin typing your search above and press return to search.
ലിറ്ററിന് 40 കിലോ മീറ്റര്‍ മൈലേജ്! കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി സ്വിഫ്റ്റ് ഹൈബ്രിഡ്
അടുത്തിടെ പുറത്തിറങ്ങിയ മാരുതി സുസുക്കിയുടെ പുതുതലമുറ സ്വിഫ്റ്റിന് മികച്ച പ്രതികരണമാണ് ഇന്ത്യന്‍ റോഡുകളില്‍ നിന്നും ലഭിച്ചത്. മികച്ച ഫീച്ചറുകളോടെ എത്തിയ വാഹനത്തിന്റെ മാനുവല്‍ പതിപ്പിന് ലിറ്ററിന് 24.8 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. ഓട്ടോമാറ്റിക് പതിപ്പിന് ലിറ്ററിന് 25.75 കിലോമീറ്ററും സി.എന്‍.ജി പതിപ്പിന് ലിറ്ററിന് 32.85 കിലോമീറ്ററും ലഭിക്കുന്നുണ്ട്. എന്നാല്‍ 40 കിലോമീറ്ററോളം മൈലേജ് നല്‍കുന്ന ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ മാരുതി സുസുക്കി.
നാലാം തലമുറ സ്വിഫ്റ്റിലെ 1.2 ലിറ്റര്‍ 3സിലിണ്ടര്‍ ഇസഡ് എഞ്ചിനില്‍ മാറ്റം വരുത്തിയാകും പുതിയ ഹൈബ്രിഡ് സെറ്റപ്പിലേക്ക് മാറുക. ഇത്തരത്തില്‍ ഹൈബ്രിഡ് സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ ബംഗളൂരുവില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രമാണ് ഇപ്പോള്‍ വാഹന ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. നിലവില്‍ സ്വിഫ്റ്റിന്റെ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് ചില വിപണികളില്‍ സുസുക്കി വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ റോഡുകളില്‍ അഡാസ് സുരക്ഷാ ഫീച്ചറുകള്‍ ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് ഇപ്പോഴത്തെ പരീക്ഷണയോട്ടമെന്നാണ് വിവരം. വിദേശ വിപണിയിലുള്ള മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിന് 82 ബി.എച്ച്.പി കരുത്തും 112 എന്‍.എം ടോര്‍ക്കുമാണുള്ളത്.
ഇന്ത്യയിലെപ്പോള്‍ വരും?
നിലവില്‍ മികച്ച മൈലേജ് നല്‍കുന്ന വാഹനം ഹൈബ്രിഡിലേക്ക് മാറ്റുന്നതോടെ വിലയും മൈലേജും വര്‍ധിക്കും. എന്നാല്‍ സ്വിഫ്റ്റ് ഹൈബ്രിഡിലെ അഡാസ് ഫീച്ചറുകള്‍ക്ക് വേണ്ടിയുള്ള പരീക്ഷണയോട്ടം മാത്രമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും സ്വിഫ്റ്റ് ആരാധകര്‍ പ്രതീക്ഷയിലാണ്.
Next Story
Videos