പുതുവര്‍ഷം വില വര്‍ധനവ് പ്രഖ്യാപിച്ച കാര്‍ നിര്‍മാതാക്കള്‍ ഇവരാണ്

കഴിഞ്ഞ ഒരു വര്‍ഷമായി പല കരാണങ്ങളാല്‍ രാജ്യത്തെ കാറുകളുടെ വില ഉയരുകയാണ്. മാരുതി സുസുക്കിയും ടാറ്റയും അടക്കം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം മൂന്നോ അതിലധികം തവണയോ വില വര്‍ധിപ്പിച്ചവരാണ്. സെമി കണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമം, വിതരണ ശൃംഖലകള്‍ നേരിടുന്ന തടസം, നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നത് തുടങ്ങിയവയാണ് വിലവര്‍ധനവിന് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടിയത്. കാറുകളുടെ വില വര്‍ധനവില്‍ 2021 ആവര്‍ത്തിക്കുമെന്ന സൂചനയാണ് പുതുവര്‍ഷത്തിലേക്ക് എത്തുമ്പോള്‍ പ്രമുഖ കമ്പനികളെല്ലാം നല്‍കുന്നത്. മാരുതി സുസുക്കി, ടാറ്റ, ഹ്യൂണ്ടായി തുടങ്ങിയ പ്രമുഖരെല്ലാം 2022 ജനുവരിയില്‍ തന്നെ വില ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്

അടുത്ത വര്‍ഷം എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചിട്ടുണ്ട്. എന്നാല്‍ എത്ര രൂപ വര്‍ധിപ്പിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി വ്യക്തമാക്കിയിട്ടില്ല. പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 205 ശതമാനം വീതം വില ടാറ്റ വില ഉയര്‍ത്തും. ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ പഞ്ചിനും ജനുവരി മുതല്‍ പുതിയ വില ആയിരിക്കും. നിലവിലെ സാഹതര്യം പരിശോധിച്ചതിന് ശേഷം വിലവര്‍ധനവിനെപ്പറ്റി തീരുമാനിക്കുമെന്നാണ് രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായി അറിയിച്ചത്.
ജനുവരിയില്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എത്ര ശതമാനം വര്‍ധനവ് ഉണ്ടാകുമെന്ന് ഹോണ്ടയും വ്യക്തമാക്കിയിട്ടില്ല. ക്വിഡ്, ട്രൈബര്‍, കൈഗര്‍ മോഡലുകള്‍ക്ക് വില ഉയരുമെന്ന് റെനോ അറിയിച്ചു. റെനോയുമായി സഹകരിക്കുന്ന നിസാനും താമസിയാതെ വില ഉയര്‍ത്തിയേക്കും. ജനുവരിയില്‍ മെഴ്‌സിഡസ് ബെന്‍സ് രണ്ടുശതമാനവും ഓഡി മൂന്ന് ശതമാനവും വീതം കാറുകളുടെ വില വര്‍ധിപ്പിക്കും. ഫോക്‌സ് വാഗണ്‍ പോളോ, വെന്റോ, ടിഗ്വാന്‍ എന്നീ മോഡലുകളുടെ വില 5 ശതമാനം ഉയര്‍ത്തുമെന്നും അറിയിച്ചിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it