ചെറുകാറുകളുടെ വില്‍പ്പനയില്‍ ഇടിവ്, ഇടത്തരം എസ്‌.യു.വി യുമായി മാരുതി എത്തുന്നു, വിപണി പിടിക്കാന്‍ പുതു തന്ത്രങ്ങളുമായി കമ്പനി

ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്തമായി പുതിയ എസ്‌യുവി മാരുതി സുസുക്കിയുടെ അരീന നെറ്റ്‌വർക്ക് വഴിയാണ് റീട്ടെയിൽ ഷോറൂമുകളില്‍ എത്തുക
new car, maruti logo
Image : Canva and Maruti website
Published on

ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ചെറു കാറുകളുടെ ഡിമാൻഡില്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇതോടെ വിപണി വിഹിതം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഇടത്തരം എസ്‌യുവി അവതരിപ്പിക്കാനുളള നീക്കങ്ങളിലാണ് കമ്പനി. ആഭ്യന്തര വിപണിയില്‍ 50 ശതമാനം കൈവശപ്പെടുത്തുക എന്ന മാരുതിയുടെ ലക്ഷ്യത്തിന് തടസം സൃഷ്ടിക്കുന്നതാണ് ചെറു കാറുകളുടെ വില്‍പ്പനയിലുളള കുറവ്.

മാരുതി സുസുക്കി ഇന്ത്യ സെപ്റ്റംബർ 3 ന് പുതിയ ഇടത്തരം എസ്‌യുവി അവതരിപ്പിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ ഖാർഖോഡയിലെ കമ്പനിയുടെ പ്ലാന്റിൽ നിന്ന് ആദ്യമായി പുറത്തിറങ്ങുന്നതായിരിക്കും പുതിയ മോഡൽ. പൂർണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കാനായാല്‍ പ്രതിമാസം 10,000 യൂണിറ്റ് ഉൽപ്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

കൂടുതൽ പ്രചാരം നേടുമെന്ന് വിലയിരുത്തല്‍

ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്തമായി പുതിയ എസ്‌യുവി മാരുതി സുസുക്കിയുടെ അരീന നെറ്റ്‌വർക്ക് വഴിയാണ് റീട്ടെയിൽ ഷോറൂമുകളില്‍ എത്തുക. കൂടുതൽ താങ്ങാനാവുന്ന മാരുതിയുടെ ബജറ്റ് വാഹനങ്ങള്‍ അരീന നെറ്റ്‌വർക്ക് വഴിയാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. പ്രീമിയം കാറുകൾക്കായി ഉദ്ദേശിച്ചിട്ടുള്ള നെക്‌സ ഔട്ട്‌ലെറ്റുകൾ വഴിയാണ് ഗ്രാൻഡ് വിറ്റാര വിൽക്കുന്നത്.

കഴിഞ്ഞ മാസങ്ങളിൽ ഗ്രാൻഡ് വിറ്റാര വിൽപ്പനയിൽ വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിലും, പുതിയ എസ്‌യുവി കൂടുതൽ ബഹുജന പിന്തുണ നേടുമെന്നാണ് കമ്പനി കരുതുന്നത്. എസ്‌യുവികളിൽ തങ്ങളുടെ നിരയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ, ഗ്രാമീണ മേഖലകളിൽ കൂടുതല്‍ സാന്നിധ്യം ഉറപ്പിച്ച് വിൽപ്പനയും വിപണി വിഹിതവും വർദ്ധിപ്പിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു.

നേരിടുക കടുത്ത മത്സരം

എസ്‌യുവി വിഭാഗത്തില്‍ മത്സരം മുറുകുന്നതിനിടയിലാണ് പുതിയ മോഡലുമായി മാരുതി എത്തുന്നത്. ആഗോളതലത്തിൽ സുസുക്കിയിൽ നിന്നുള്ള ഈ വിഭാഗത്തിലെ രണ്ടാമത്തെ മോഡലായിരിക്കും ഇത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളില്‍ നിന്ന് കടുത്ത മത്സരമായിരിക്കും മാരുതിക്ക് നേരിടേണ്ടി വരിക. 2026–31 സാമ്പത്തിക വർഷത്തേക്കുള്ള സുസുക്കിയുടെ പ്രകടനത്തില്‍ ഇന്ത്യന്‍ വിഭാഗമായ മാരുതിക്ക് വളരെയേറെ പ്രാധാന്യമാണ് ഉളളത്. ആഗോള വിൽപ്പനയുടെ 60 ശതമാനത്തോളം ഇന്ത്യൻ വിഭാഗത്തില്‍ നിന്നാണ് സുസുക്കി സ്വന്തമാക്കുന്നത്.

Maruti Suzuki to launch a new mid-size SUV to regain market share amid falling small car sales.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com