വേണ്ടി വന്നാൽ മാരുതിയും ഡീസൽ

സാഹചര്യം ആവശ്യപ്പെട്ടാൽ ഡീസൽ വാഹനങ്ങളിൽ നിന്ന് മാറി നിൽക്കുകയില്ലെന്ന് മാരുതി. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ (MSIL) കരുതുന്നത് അവരുടെ കാറുകൾക്ക് ഇപ്പോഴും ഡീസൽ ഓപ്ഷൻ ആവശ്യമില്ല എന്ന് തന്നെയാണ്. ഡീസൽ വാഹനങ്ങൾ ഇറക്കേണ്ടതിന്റെ ആവശ്യകതയും വിപണി അഭിപ്രായങ്ങൾ നേടുകയും അതിന്റെ കണക്കുകൾ വിശകലനം ചെയ്തുകൊണ്ടിരിക്കുകയുമാണ് മാരുതി ഇപ്പോൾ.

ഡീസൽ വാഹനങ്ങൾക്ക് ആവശ്യകതയുണ്ടെങ്കിൽ, നിലവിലുള്ള 1.5 ലിറ്റർ എഞ്ചിൻ ഉപയോഗിച്ച് ഡീസൽ വാഹനങ്ങൾ പുറത്തിറക്കുമെന്ന് മാരുതി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഇവിടെ രണ്ട് ശതമാനം ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണുള്ളത്. ഇലക്ട്രിക് കാറുകൾ കൂടുതൽ ആയി വരേണ്ടതുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് ഊന്നൽ നൽകുന്നത് നല്ലതാണ്. ബാറ്ററിയുടെ വില ഇനിയും കുറയണം. കഴിഞ്ഞ വർഷം ഇലക്ട്രിക് കാറുകളുടെ വിൽപ്പന മൊത്തത്തിലുള്ള പാസ്സഞ്ചർ കാറുകളുടെ സെയിൽസ് വച്ചു നോക്കുമ്പോൾ 0.5 ശതമാനത്തിലും കുറവായിരുന്നു. പക്ഷേ ഇത് ഒരു നല്ല തുടക്കമായി കണക്കാക്കാം. നമുക്ക് എത്ര വേഗത്തിൽ അവിടെ എത്താൻ കഴിയും എന്നത് ഒരു വലിയ ചോദ്യമാണ്. ഇന്ധനക്ഷമതയുള്ള വാഹനം നിർമ്മിക്കുന്നതിൽ ഉത്പാദകർ തുടർന്നും പ്രവർത്തിക്കേണ്ടതുണ്ട്. എങ്കിലും പെട്രോളും ഡീസലും ഇലക്ട്രിക്കും ഉൾപ്പെടെ സങ്കരവൽക്കരണമാണ് വാഹന വ്യവസായത്തിൽ നല്ലതെന്നും ശ്രീവാസ്തവ അഭിപ്രായപ്പെട്ടു .


Related Articles

Next Story

Videos

Share it