ലുക്കിലും ഫീച്ചറിലും അടിമുടി മാറ്റവുമായി മാരുതിയുടെ പുത്തന്‍ സ്വിഫ്റ്റ് എത്തി

നിരവധി മോണോ ടോണ്‍ നിറങ്ങള്‍ക്കൊപ്പം രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്
Image courtesy: maruti
Image courtesy: maruti
Published on

പുത്തന്‍ മാരുതി സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയിലിറക്കി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. സ്‌റ്റൈലിലും ഇന്റീരിയറിലും ഫീച്ചറുകളിലും സേഫ്റ്റിയിലും വമ്പന്‍ മാറ്റങ്ങളുമായാണ് സ്വിഫ്റ്റിന്റെ വരവ്. ആറ് വേരിയന്റുകളിലാണ്  വിപണിയിലെത്തിയിരിക്കുന്നത്. 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയുമാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

സവിശേഷതകള്‍ ഏറെ

പുത്തന്‍ സ്വിഫ്റ്റില്‍ 25.75 കിലോമീറ്റര്‍ മൈലേജാൻ  ഇന്ധനക്ഷമതയാണ് ഒരുക്കിയിട്ടുള്ളത്. എല്‍ ഷേപ്പ് ഡി.ആര്‍.എല്ലും പ്രൊജക്ഷന്‍ ലൈറ്റും ഇന്‍ഡിക്കേറ്ററും അടങ്ങിയ പുതിയ ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഫോഗ്ലാമ്പ്, രൂപമാറ്റം വരുത്തിയിട്ടുള്ള ബമ്പര്‍, പുതുമയുള്ള ഗ്ലോസ് ബ്ലാക്ക് ഗ്രില്ല്, ബോണറ്റിലേക്ക് സ്ഥാനമുറപ്പിച്ചിട്ടുള്ള മാരുതി സുസുക്കി ലോഗോ എന്നിവയാണ് രൂപത്തില്‍ വരുത്തിയിട്ടുള്ള പുതുമകള്‍.

വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ഫോണ്‍ മിററിംഗ്, സുസുക്കി കണക്റ്റ്, റിയര്‍ എസി വെന്റുകള്‍, 60:40 സ്പ്ലിറ്റ് പിന്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകള്‍ക്കും റിമൈന്‍ഡറോടുകൂടിയ ത്രീ പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നീ ഫീച്ചറുകളും മാരുതി സുസുക്കി ഇതില്‍ നല്‍കിയിട്ടുണ്ട്.

ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ചെറിയ മാറ്റങ്ങളോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡാഷ്‌ബോര്‍ഡ് തുടങ്ങിയവ ഇതിലുണ്ട്. ഇസഡ് സീരീസ് 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിട്ടുള്ളത്. എന്‍ജിന്‍ 80.4 ബി.എച്ച്.പി. പവറും 111.7 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഇതില്‍ ട്രാന്‍സ്മിഷന്‍. 

വിവിധ നിറങ്ങളില്‍

നിരവധി മോണോ ടോണ്‍ നിറങ്ങള്‍ക്കൊപ്പം രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. സിസ്ലിംഗ് റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍ കൂടാതെ ലസ്റ്റര്‍ ബ്ലൂ, നോവല്‍ ഓറഞ്ച് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളിലും കാര്‍ ലഭ്യമാണ്. മാത്രമല്ല മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള ലസ്റ്റര്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നീ മൂന്ന് ഡ്യുവല്‍-ടോണ്‍ നിറങ്ങളിലും ഇത് ലഭ്യമാണ്. ഗുജറാത്തിലെ പ്ലാന്റിലാണ് പുതിയ സ്വിഫ്റ്റിന്റെ നിര്‍മാണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com