

ഇപ്പോള്‍ കാറു വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ വിലക്കിഴിവുകള്‍. ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്‌റ്റേജ് ആറ് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതോടെ ശേഷിക്കുന്ന സ്‌റ്റോക്കുകള്‍ വിറ്റുതീര്‍ക്കാനുള്ള ഒരുക്കത്തിലാണ് വാഹനകമ്പനികള്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതുവരെയില്ലാത്ത ഓഫറുകളാണ് ഇവര്‍ തരുന്നത്.
ബിഎസ് നാല് വാഹനങ്ങള്‍ക്ക് 31 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് കൊടുക്കുന്നത്. ആഡംബരകാറുകള്‍ക്കൊപ്പം ഈ രംഗത്തെ വമ്പന്മാരായ ടാറ്റ, മഹീന്ദ്ര, ഹോണ്ട തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം വിവിധ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ആഡംബര ബ്രാന്‍ഡുകളില്‍ ഔഡി, ബിഎംഡബ്ല്യു, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍, മെഴ്‌സിഡീസ്, വോള്‍വോ തുടങ്ങിയ ബ്രാന്‍ഡുകളും ഡിസ്‌കൗണ്ട് നല്‍കുന്നു. വിലക്കിഴിവില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത് ജാഗ്വാര്‍ XJ L 2.0 ആണ്. 1.11 കോടി രൂപയുള്ള ഈ വാഹനത്തിന് 31,40,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്.
മാര്‍ച്ച് 31 വരെ മാത്രമേ ഈ ആനൂകൂല്യം ലഭിക്കൂ എന്നതിനാല്‍ തീരുമാനം വൈകിക്കേണ്ട.
(തെരഞ്ഞെടുത്ത മോഡലുകള്‍ മാത്രമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിവിധ വാഹനങ്ങളുടെ എക്‌സ്‌ഷോറൂം വിലകളിലും ഡിസ്‌കൗണ്ടുകളിലും സ്ഥലത്തിന്റെയും സ്‌റ്റോക്കിന്റെ ലഭ്യത അനുസരിച്ച് മാറ്റം വരാം.)
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine