ഗിയറുള്ള ആദ്യ ഇ-ബൈക്ക് എത്തി, സവിശേഷതകള്‍ അറിയാം

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാറ്റര്‍ എനര്‍ജി (Matter Energy) ആദ്യ ഇലക്ട്രിക് ബൈക്ക് (E-Bike) അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ ഗിയറുള്ള ഇ-ബൈക്ക് എന്ന സവിശേഷതയുമായി ആണ് മാറ്റര്‍ എനര്‍ജി ബൈക്ക് എത്തുന്നത്. ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മോട്ടോര്‍സൈക്കിള്‍ എന്ന ടാഗ് ലൈനോടെ വരുന്ന മോഡലിന്റെ പേര് കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

അതേ സമയം മാറ്ററിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വീഡിയോയില്‍ 07 എന്ന സ്റ്റിക്കര്‍ വണ്ടിയുടെ ഇരുവശങ്ങളിലായി കാണാം. 4-സ്പീഡ് ഗിയര്‍ ബോക്‌സ്, എബിഎസ് എന്നിവയാണ് ബൈക്കിന്റെ പ്രധാന സവിശേഷതകള്‍. 5.0 kWh ലിക്യുഡ് -കൂള്‍ഡ് ബാറ്ററിയാണ് മോഡലില്‍ മാറ്റര്‍ നല്‍കിയിരിക്കുന്നത്.

മൂന്ന് വേരിയന്റുകളിലെത്തുന്ന ബൈക്കിന് 125-150 കി.മീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 5 മണിക്കൂര്‍ കൊണ്ട് ബൈക്ക് പൂര്‍ണമായും ചാര്‍ജ് ചെയ്യാം. 10.5 കിലോവാട്ടിന്റെ മോട്ടോര്‍ 520 എന്‍എം ടോര്‍ക്കാണ് നല്‍കുന്നത്. എഴ് ഇഞ്ചിന്റെ എല്‍സിഡി സ്‌ക്രീനും ബൈക്കിന്റെ സവിശേഷതയാണ്. 2023 ആദ്യം മോഡലിന്റെ പേരും വിലയും മാറ്റര്‍ പ്രഖ്യാപിക്കും. ആ സമയം തന്നെയായിരിക്കും ബുക്കിംഗും ആരംഭിക്കുക.

Related Articles
Next Story
Videos
Share it