നിരത്ത് കീഴടക്കാന്‍ വരുന്നൂ, ഗിയര്‍ ഉള്ള ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍

ഗിയറുള്ള ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് അധികം വൈകാതെ ഇന്ത്യന്‍ റോഡുകളില്‍ ചീറി പാഞ്ഞു തുടങ്ങും. ഗുജറാത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മാറ്റർ എനർജി (Matter) 'ഏറ' (AERA) എന്ന വാഹനം പുറത്തിറക്കുന്നത്. വെറും 6 സെക്കന്‍ഡില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 25 പൈസയെ ചെലവുള്ളു എന്നാണ് കമ്പനി അവകാശപ്പെടുന്നത്.നാലു ഗിയറുള്ള ബൈക്കിന്റെ പ്രീ ബുക്കിംഗ് മെയ് 17 ന് ആരംഭിച്ചു.

മൂന്ന് ലക്ഷം ബൈക്കുകള്‍ പുറത്തിറക്കും
അത്യാധുനിക ഐ.ഒ.ടി (ഇന്റ്റര്‍നെറ്റ് ഓഫ് തിങ്‌സ്) സംവിധാനമുള്ള വാഹനത്തിന് സാങ്കേതിക സഹായം നല്‍കുന്നത് ഭാരതി എയര്‍ടെല്‍ ആണ്. പുറത്തിറങ്ങുന്ന ആദ്യ 60,000 വാഹനങ്ങളില്‍ എയര്‍ടെല്‍ ഇ-സിം ഉപയോഗിച്ചാണ് വാഹന ട്രാക്കിങ് സാധ്യമാക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തില്‍ മൂന്ന് ലക്ഷം ബൈക്കുകള്‍ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വാഹനത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും വിപുലമായ അനലിറ്റിക്സ് സംവിധാനവും എയര്‍ടെല്‍ ഐ.ഒ.ടി ഹബ്ബ് പ്ലാറ്റ് ഫോമില്‍ ഒരിക്കിയിട്ടുണ്ട്.
ദ്രാവകം ഉപയോഗിച്ച് തണുപ്പിക്കുന്ന ബാറ്ററി, പവര്‍ ട്രെയിന്‍ സംവിധാനമാണ് പുതിയ ബൈക്കില്‍ ഉള്ളത്. ഏറ 5000 (വില 1,73,999 രൂപ ), ഏറ 5000 പ്ലസ് (1,83,999 രൂപ) എന്നി രണ്ടു മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്.

Related Articles

Next Story

Videos

Share it