മൂന്ന് മാസത്തില്‍ വിറ്റത് 4,238 ബെന്‍സ് വണ്ടികള്‍, 10% വളര്‍ച്ച, ഹൈ എന്‍ഡ് കാറെടുക്കാന്‍ തിരക്ക്, ചരിത്ര നേട്ടവുമായി മെഴ്‌സിഡീസ് ബെന്‍സ്

ബെന്‍സ് ജി.എല്‍.എിന്റെ എ.എം.ജി ലൈന്‍ ലക്ഷ്വറി എസ്.യു,വികളും പുറത്തിറക്കി
all-new G 580 with EQ Technology riding through a mountain
https://www.mercedes-benz.co.in/
Published on

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ (2025-26) ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തിലെ വില്‍പ്പനയില്‍ പത്തു ശതമാനം വളര്‍ച്ചയുമായി ചരിത്ര നേട്ടത്തിലെത്തി മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ. 4,238 കാറുകളാണ് ഇക്കാലയളവില്‍ വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കൂടി. കമ്പനിയുടെ എക്കാലത്തേയും മികച്ച നേട്ടമാണിത്. ടോപ് എന്‍ഡ് ആഡംബര വിഭാഗത്തിലെ കാറുകളുടെ മികച്ച വില്‍പ്പനയാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. സമ്പദ്ഘടനയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍, വിദേശ നാണ്യ രംഗത്തെ ചാഞ്ചാട്ടങ്ങള്‍, വിപണിയിലെ വിലക്കയറ്റം തുടങ്ങിയ വെല്ലുവിളികള്‍ മറികടന്നാണ് ഈ നേട്ടം കൈവരിച്ചതെന്നും കമ്പനി അറിയിച്ചു.

ടോപ് എന്‍ഡുകള്‍ക്ക് ആളുകൂടി

വില്‍പ്പനയിലും വളര്‍ച്ചയിലും മികച്ച നേട്ടത്തോടെയാണ് സാമ്പത്തിക വര്‍ഷത്തിനു തുടക്കം കുറിച്ചതെന്ന് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു. ടോപ് എന്‍ഡ് ആഡംബര കാറുകളോടും ബോണ്‍ ഇലക്ട്രിക് വാഹനങ്ങളോടും (ബി.ഇ.വി) ആളുകള്‍ക്കുള്ള താത്പര്യമാണ് ഇതിന് പിന്നില്‍. ടോപ് എന്‍ഡ് ശ്രേണിയില്‍ വരുന്ന 16,000ലേറെ വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ ബോണ്‍ ഇലക്ട്രിക് വിഭാഗത്തില്‍ ആദ്യ പാദത്തില്‍ 157 ശതമാനം വളര്‍ച്ച നേടാനായെന്നും മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ അറിയിച്ചു.

ത്രില്ല് വേണോ?

ഡ്രൈവിംഗ് ആസ്വദിക്കുന്നവര്‍ക്കായി സ്‌പോര്‍ട്ടി ഡൈനാമിക് മാറ്റങ്ങളോടെ ജി.എല്‍.എസിന്റെ എ.എം.ജി ലൈനും കമ്പനി വിപണിയിലെത്തിച്ചു. ജി.എല്‍.എസ് 450 എ.എം.ജി ലൈന് 1.4 കോടി രൂപയും ജി.എല്‍.എസ് 450ഡി എ.എം.ജി ലൈന് 1.43 കോടി രൂപയുമാണ് എക്‌സ് ഷോറൂം വില.

ഈ മോഡലുകള്‍ വിറ്റുതീര്‍ന്നു

എസ് ക്ലാസ്, മേബാ നൈറ്റ് സീരീസ്, ജി 580 ഇക്യൂഎസ് എസ്.യു.വി, ഐതിഹാസിക മോഡലായ എ.എം.ജി ജി 63 തുടങ്ങിയ മോഡലുകള്‍ക്ക് മികച്ച ഡിമാന്‍ഡുണ്ടെന്നും കമ്പനി പറയുന്നു. ഹൈ എന്‍ഡ് ആഡംബര വിഭാഗത്തിലെ വില്‍പന 20 ശതമാനം ഉയര്‍ന്നു. അടുത്തിടെ അവതരിപ്പിച്ച എ.എം.ജി ജിടി 63 പ്രോയുടെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ കാറുകളും ഇതിനകം വിറ്റതായും കമ്പനി പറയുന്നു. സി ക്ലാസ്, ഇ ക്ലാസ് എല്‍.ഡബ്ല്യൂ.ബി സെഡാനുകള്‍, ജി.എല്‍.സി, ജി.എല്‍.ഇ തുടങ്ങിയവ അടങ്ങുന്ന കോര്‍ വിഭാഗത്തിനും ശക്തമായ പ്രതികരണമാണ് ലഭിക്കുന്നത്. ഉയര്‍ന്നു വരുന്ന ഉപഭോക്തൃ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി എന്‍ട്രി വിഭാഗം ആഡംബര കാറുകളിലും മികച്ച ഓപ്ഷനുകള്‍ ഒരുക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

Mercedes-Benz India posts 10 % year-on-year growth in Q1 FY 2026, delivering 4,238 luxury cars on strong demand for SUVs and AMG models.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com