Begin typing your search above and press return to search.
ബെന്‍സ് കാറുകള്‍ക്ക് 12 ലക്ഷം രൂപ വരെ വില കൂടും
ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന മോഡലുകള്‍ക്ക് 5 ശതമാനം വില വര്‍ധിപ്പിക്കാന്‍ പ്രമുഖ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡെസ്-ബെന്‍സ് തീരുമാനിച്ചു.
ചെലവ് വർധിച്ചു
അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് ഉത്പാദനച്ചെലവ് ഏറുകയും ചരക്കുനീക്കച്ചെലവ് വര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണിതെന്ന് കമ്പനി വ്യക്തമാക്കി.
കൂടും 12 ലക്ഷം വരെ
എ-ക്ളാസ് ലിമസീന് രണ്ടുലക്ഷം രൂപ ഏപ്രില്‍ മുതല്‍ കൂടാന്‍ വഴിയൊരുങ്ങി. ജി.എല്‍.എ എസ്.യു.വിക്ക് 7 ലക്ഷം രൂപ ഉയരുമെന്നാണ് സൂചന. ടോപ് എന്‍ഡ് മോഡലായ മേബാക്ക് എസ് 580ന് 12 ലക്ഷം രൂപ വര്‍ധിച്ചേക്കും.
Next Story