ഇന്ത്യയില്‍ 4 വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ മെഴ്സിഡിസ് ബെന്‍സ്

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡിസ്-ബെന്‍സ് അടുത്ത 8-12 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നാല് പുതിയ വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനിയുടെ ഓവര്‍സീസ് റീജിയന്‍ മേധാവി മറ്റിയാസ് ലുഹേഴ്സ് പറഞ്ഞു.

മികച്ച വില്‍പ്പനയോടെ

കമ്പനി നിലവില്‍ EQS, EQB, EQC, EQS AMG എന്നിങ്ങനെ നാല് ആഡംബര ഇലക്ട്രിക് വാഹന മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ഇപ്പോള്‍ കമ്പനിയുടെ ഇന്ത്യയിലെ മൊത്തം വില്‍പ്പനയില്‍ ഏകദേശം 3 ശതമാനവും വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയാണ്. 2027 ഓടെ ഇത് 25 ശതമാനമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം, മെഴ്സിഡസ്-ബെന്‍സ് ഇന്ത്യയുടെ മൊത്തം വില്‍പ്പനയില്‍ 41 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് വിറ്റ 11,242 വാഹനങ്ങളെ അപേക്ഷിച്ച് 15,822 വാഹനങ്ങള്‍ കമ്പനി വിറ്റഴിച്ചു.

ഇന്ത്യന്‍ വിപണിയില്‍ സാധ്യതകളേറെ

ഇന്ത്യന്‍ വിപണിയില്‍ വലിയ സാധ്യതകളാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജര്‍മ്മനി, യുഎസ്, യുകെ, ചൈന എന്നിവ ഒഴികെയുള്ള 120 വിപണികള്‍ അടങ്ങുന്ന കമ്പനിയുടെ 'വിദേശ' മേഖലയിലെ അഞ്ചാമത്തെ വലിയ വിപണിയാണ് നിലവില്‍ ഇന്ത്യയെന്ന് മറ്റിയാസ് ലുഹേഴ്സ് പറഞ്ഞു. ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്ട്രേലിയ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് വിദേശ വിപണിയില്‍ കമ്പനിയുടെ റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it