

ഇന്ത്യയില്‍ പഴയ കാറുകളുടെ (pre-owned/used) വില്‍പനയില്‍ വലിയ പ്രതീക്ഷയുമായി പ്രമുഖ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ്-ബെന്‍സ്. ഈ വര്‍ഷത്തെ മൊത്തം വാഹന വില്‍പനയില്‍ 20 ശതമാനം പഴയ കാറുകളില്‍ നിന്നായിരിക്കുമെന്ന് കമ്പനി കരുതുന്നു.
കഴിഞ്ഞവര്‍ഷം കമ്പനി ആകെ 16,000 കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. ഇതില്‍ 3,000 പഴയ കാറുകളും ഉള്‍പ്പെടുന്നു. ഏകദേശം 18 ശതമാനമാണിത്. നടപ്പുവര്‍ഷം 20,000ലധികം വാഹനങ്ങളുടെ വില്‍പന കമ്പനി ഉന്നമിടുന്നു. ഇതില്‍ 20 ശതമാനം പഴയ കാറുകളില്‍ നിന്നായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.
നേരത്തേ പഴയ കാറുകളുടെ ഷോറൂമിലെ ശരാശരി സമയം (വിറ്റഴിക്കാനെടുക്കുന്ന ശരാശരി സമയം) 30-45 ദിവസമായിരുന്നെങ്കില്‍ ഇപ്പോഴത് ശരാശരി 10 ദിവസമായി കുറഞ്ഞുവെന്നും കമ്പനി പറയുന്നു.
പഴയ കാറുകളുടെ വില്‍പനയ്ക്കായി കമ്പനിക്ക് മെഴ്‌സിഡീസ്-ബെന്‍സ് സര്‍ട്ടിഫൈഡ് എന്ന വിഭാഗമുണ്ട്. ഇ-ക്ലാസ് മോഡലിനാണ് ശ്രേണിയില്‍ ഏറ്റവുമധികം ആവശ്യക്കാരെന്നും കമ്പനി പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine