

മോറിസ് ഗരേജസ് (എംജി) ഇന്ത്യയുടെ എസ്‌യുവി ഹെക്ടർ ഔദ്യോഗികമായി അവതരിപ്പിച്ചു. ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ കമ്പനി എംജിയുടെ ഇന്ത്യൻ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടർ.
ജൂൺ മുതൽ വാഹനം വിപണിയിലിറക്കും. ഗുജറാത്തിലെ കമ്പനിയുടെ പ്ലാന്റിലാണ് നിർമിക്കുന്നത്. ടാറ്റ ഹരിയർ, ജീപ്പ് കോംപാസ്, മഹിന്ദ്ര XUV500 എന്നിവർക്ക് കടുത്ത മത്സരം സൃഷ്ടിച്ചുകൊണ്ടാണ് ഹെക്ടറിന്റെ വരവ്.
ഏകദേശം 12 ലക്ഷം മുതൽ 18 ലക്ഷം വരെയാണ് വില പ്രതീക്ഷക്കുന്നത്. അതുകൊണ്ടുതന്നെ കോംപാക്ട് എസ്‌യുവി ഗണത്തിൽപ്പെടുന്ന ഹ്യൂണ്ടായ് ക്രേറ്റ, നിസാൻ കിക്സ് എന്നിവയ്ക്കും പ്രധാന എതിരാളിയാകാൻ സാധ്യതയുണ്ട്.
[embed]https://youtu.be/Ni6gqNykY7E[/embed]
നിരവധി കണക്ടിവിറ്റി ഫീച്ചറുകൾ വാഹനത്തിനുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആദ്യ 'ഇന്റർനെറ്റ് കാർ' എന്ന വിളിപ്പേരും ഹെക്ടറിന് സ്വന്തം. ചില സവിശേഷതകൾ ഇവയാണ്.
എംജി ഐസ്മാര്‍ട്ട് ആപ്പിന്റെ കംപാനിയന്‍ ആപ് മൊക്രോസോഫ്റ്റിന്റെ Azure ക്ലൗഡിലായിരിക്കും പ്രവർത്തിക്കുക.
എല്ലാം ചേർന്ന ഒരു 'സ്മാർട്ട് കാർ' തന്നെയാണ് ഹെക്ടർ. രാജ്യത്തെ 50 സിറ്റികളിലായി 65 ഷോറൂമുകൾ വഴിയാണ് എംജി ഇന്ത്യയിലെ പ്രവർത്തനം ആരംഭിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine