461 കി.മീ റേഞ്ച്, എംജിയുടെ ZS ന്റെ പുതിയ മോഡലെത്തി

എംജി മോട്ടോര്‍ ഇന്ത്യയുടെ ഇലക്ട്രിക് (EV) മോഡലായ എംജി ZS ഇവിയുടെ (MG ZS EV 2022) പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 461 കി.മീ റേഞ്ചുമായാണ് സിഎസ് ഇവിയുടെ ഫെയ്‌സ് ലിഫ്റ്റ് മോഡലുമായി എംജി എത്തുന്നത്. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന വാഹനത്തിന് യഥാക്രമം 21.99 ലക്ഷം രൂപ, 25.88 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.

ആദ്യ തലമുറ ZS ഇവിയില്‍ നല്‍കിയ 44.5 കിലോവാട്ടിന് പകരം 50.3 കിലോവാട്ടിന്റെ പുതിയ ബാറ്ററിയാണ് പ്രധാന മാറ്റം. 176 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കും വാഹനം നല്‍കും. ZSന്റെ പെട്രോള്‍ പതിപ്പ് ആസ്റ്ററുമായാണ് പുതിയ മോഡലിന് സാമ്യം. മുന്നിലെ എംജി ലോഗോയ്ക്ക് പിന്നിലാണ് ചാര്‍ജിംഗ് പോര്‍ട്ട്. 10.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.
360 ഡിഗ്രി ക്യാമറ ഡ്രൈവ് അസിസ്റ്റ് ഫീച്ചറുകളായ ലൈന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിക്റ്റഷന്‍ തുടങ്ങിയവയുമുണ്ട്. പനോരമിക് സണ്‍റൂഫ്, ഡിജിറ്റല്‍ ബ്ലൂടൂത്ത് കീ, ആറ് എയര്‍ബാഗുകള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ടിപിഎംഎസ്, ഇഎസ്സു തുടങ്ങിയ ഫീച്ചറുകളും ZSല്‍ ഇടംപിടിച്ചിട്ടുണ്ട്. 17 ഇഞ്ചിന്റെ അലോയ് വീലുകളാണ് വാഹനത്തിന് ഉപയോഗിക്കുന്നത്.
വാഹനം സ്വന്തമാക്കുന്നവര്‍ക്ക് എംജി ഇ-ഷീല്‍ഡ് സേവനവും കമ്പനി നല്‍കുന്നുണ്ട്. അഞ്ച് വര്‍ഷത്തെ സൗജന്യ വാറന്റി, ബാറ്ററി പാക്കിന് 8 വര്‍ഷം /1.5 ലക്ഷം കി.മീ പ്രത്യേക വാറന്റി, 5 വര്‍ഷത്തേക്ക് സൗജന്യ റോഡ് അസിസ്റ്റന്‍സും സര്‍വീസും തുടങ്ങിയവയാണ് എംജിയുടെ .ഇ-ഷീല്‍ഡ് സേവനങ്ങള്‍. ZS ഇവിയുടെ എക്‌സ്‌ക്ലൂസീവ് മോഡല്‍ ഇന്നുമുതല്‍ ലഭ്യമായി തുടങ്ങും. എന്നാല്‍ എക്‌സൈറ്റ് മോഡല്‍ ജൂലൈ മാസമാണ് എത്തുന്നത്. 27 ശതമാനം വിപണി വിഹിതവുമായി രാജ്യത്തെ ഇവി സെഗ്മെന്റില്‍ ടാറ്റയ്ക്ക് പിന്നില്‍ രണ്ടാമതാണ് എംജി മോട്ടോര്‍ ഇന്ത്യ.


Related Articles
Next Story
Videos
Share it