എംജിയുടെ ZS EV ആണോ നിങ്ങളുടെ വാഹനം, സൗജന്യമായി ചാര്‍ജ് ചെയ്യാന്‍ അവസരമിതാ
ZS EV ഉപഭോക്താക്കള്‍ക്ക് സൗജന്യ ചാര്‍ജിംഗ് സേവനവുമായി എംജി മോട്ടോര്‍ ഇന്ത്യ. മാര്‍ച്ച് 31 വരെയാണ് ഈ ഓഫര്‍. MG ZS EV ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ചാര്‍ജിംഗ് ലഭ്യമാക്കുന്നത്. ഇലക്ട്രിക് എസ്യുവിയുടെ നിലവിലുള്ള ഉടമകള്‍ക്കും പുതിയ വാങ്ങുന്നവര്‍ക്കും ഫോര്‍ട്ടം ചാര്‍ജ് & ഡ്രൈവ് ഇന്ത്യയുടെ ഔട്ട്ലെറ്റുകളില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സേവനം മാര്‍ച്ച് 31 വരെ സൗജന്യമായിരിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു.
MG ZS EV ഉള്ളവര്‍ക്ക് ഫോര്‍ട്ടം സ്മാര്‍ട്ട്ഫോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്ത് സമീപത്തുള്ള ഫോര്‍ട്ടം ചാര്‍ജിംഗ് സ്‌റ്റേഷനില്‍നിന്ന് ഈ സേവനം ഉപയോഗിക്കാവുന്നതാണ്. 2022 മാര്‍ച്ച് അവസാനം വരെ ഉപഭോക്താക്കള്‍ക്ക് എത്ര തവണ വേണമെങ്കിലും ഈ സേവനം പ്രയോജനപ്പെടുത്താം.
2019ലാണ് ഫോര്‍ട്ടം ചാര്‍ജ് ആന്‍ഡ് ഡ്രൈവ് ഇന്ത്യ എംജി മോട്ടോര്‍ ഇന്ത്യയുമായി കൈകോര്‍ത്ത് പാസഞ്ചര്‍ ഇവികള്‍ക്കായി അതിവേഗ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നത്. ഫോര്‍ട്ടത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, മൊഹാലി, ഡല്‍ഹി, നോയിഡ, ഗുഡ്ഗാവ്, അഹമ്മദാബാദ്, സൂറത്ത്, മുംബൈ, പൂനെ, ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 16 സ്ഥലങ്ങളില്‍ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ ലഭ്യമാണ്. ഫോര്‍ട്ടം ഫാസ്റ്റ് ചാര്‍ജറുകളില്‍നിന്ന് MG ZS EV വെറും 50 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്നതാണ്.