എംജി മോട്ടോഴ്‌സിന്റെ വില്‍പ്പന 'ടോപ്പ് ഗിയറില്‍'

രാജ്യത്തെ കാര്‍ വിപണിയില്‍ മികച്ച നേട്ടവുമായി എംജി മോട്ടോഴ്‌സ്. ജുലൈ മാസത്തിലെ വില്‍പ്പനയില്‍ ഇരട്ടിയിലധികം വളര്‍ച്ച നേടിയതായി കമ്പനി വ്യക്തമാക്കി. കഴിഞ്ഞമാസം 4,225 യൂണിറ്റുകളാണ് എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 2021 ല്‍ ആകെ 2,105 യൂണിറ്റുകള്‍ മാത്രമായിരുന്നു കമ്പനിയുടെ വില്‍പ്പന. കൂടാതെ കഴിഞ്ഞമാസം തങ്ങളുടെ ഇലക്ട്രിക് പതിപ്പായ ZS EV യുടെ ഏറ്റവും ഉയര്‍ന്ന ബുക്കിംഗും റീട്ടെയില്‍ വില്‍പ്പനയും കാര്‍ നിര്‍മ്മാതാക്കള്‍ രേഖപ്പെടുത്തി. ഈ വിഭാഗത്തില്‍ 600 ലധികം ബുക്കിംഗാണ് കമ്പനി നേടിയത്.

'ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യതയെ കുറിച്ച് ധാരാളം പേര്‍ ചോദിക്കുന്നുണ്ട്. ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ തയാറാണെന്നാണ് എന്റെ ഉത്തരം. ജുലൈയില്‍ മാത്രം ഞങ്ങളുടെ ZS EV ക്ക് എക്കാലത്തെയും ഉയര്‍ന്ന ബുക്കിംഗായ, 600 ലധികം ബുക്കിംഗുകളാണ് ലഭിച്ചത്'' എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ ട്വീറ്റില്‍ പറഞ്ഞു.
ഈ മാസത്തില്‍ ഹെക്ടറും ZS EVയും കൂടുതല്‍ വിറ്റഴിഞ്ഞതായി ജൂലൈയിലെ മൊത്തത്തിലുള്ള വില്‍പ്പനയെക്കുറിച്ച് എംജി മോട്ടോര്‍ ഇന്ത്യ ഡയറക്ടര്‍ (സെയില്‍സ്) രാകേഷ് സിദാന പറഞ്ഞു. എന്നിരുന്നാലും, ചിപ്പുകളുടെ കടുത്ത ക്ഷാമം കുറച്ചുകാലം തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വിതരണ നിയന്ത്രണങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles
Next Story
Videos
Share it