എം.ജിയുടെ കുഞ്ഞന്‍ വൈദ്യുത കാര്‍, വില പ്രതീക്ഷ 10 ലക്ഷത്തിന് താഴെ

ഇലക്ട്രിക് കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരെ ലക്ഷ്യമിട്ട് പ്രമുഖ ബ്രിട്ടീഷ് വാഹനനിര്‍മ്മാതാക്കളായ എം.ജി ഒരുക്കുന്ന കുഞ്ഞന്‍ മോഡല്‍ കോമെറ്റ് ഇ.വി അടുത്തമാസം ഇന്ത്യന്‍ വിപണിയിലെത്തും. ഇന്‍ഡോനേഷ്യന്‍ വിപണിയില്‍ നേരത്തേ അവതരിപ്പിച്ച വൂളിംഗ് എയര്‍ ഇ.വിയുടെ ഇന്ത്യയ്ക്ക് അനുയോജ്യമായ പതിപ്പായിരിക്കും കോമെറ്റ് ഇ.വി. പത്തുലക്ഷം രൂപയ്ക്ക് താഴെ വില പ്രതീക്ഷിക്കുന്ന കോമെറ്റ് ഇ.വി, ടാറ്റാ മോട്ടോഴ്‌സിന്റെ ടിയാഗോ ഇ.വി, സിട്രോണിന്റെ ഇസി3 എന്നിവയോടാണ് ഏറ്റുമുട്ടുക.
അര്‍ബന്‍ കാര്‍

നഗരനിരത്തുകള്‍ക്ക് അനുയോജ്യമായ വിധമാണ് ഈ 2-ഡോര്‍ ഇ.വി എം.ജി രൂപകല്‍പന ചെയ്തിട്ടുള്ളത്. 4 പേര്‍ക്ക് യാത്ര ചെയ്യാം. 17.3 കെ.ഡബ്‌ള്യു.എച്ച്., 26.7 കെ.ഡബ്‌ള്യു.എച്ച് എന്നിങ്ങനെ ബാറ്ററി പായ്ക്കുകളുള്ള രണ്ട് വേരിയന്റുകള്‍ പ്രതീക്ഷിക്കുന്നു. ഇരു വേരിയന്റുകളും ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജില്‍ യഥാക്രമം 200 കിലോമീറ്റര്‍, 300 കിലോമീറ്റര്‍ റേഞ്ച് നല്‍കും.
എല്‍.ഇ.ഡി മയം
ആകര്‍ഷകവും ഒതുക്കമുള്ളതുമാണ് എം.ജി കോമെറ്റ് ഇ.വിയുടെ രൂപകല്‍പന. ഹെഡ്‌ലൈറ്റും ടെയ്ല്‍ലൈറ്റും പൂര്‍ണമായും എല്‍.ഇ.ഡിയാണ്. അകത്തളത്തില്‍ 10.25 ഇഞ്ച് സ്‌ക്രീനോട് കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുണ്ടാകും. ഒപ്പം, അതേ വലിപ്പത്തില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും.

Related Articles

Next Story

Videos

Share it