ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ താരോദയം, മിനി കൂപ്പര്‍ എസ്ഇ ഇലക്ട്രിക് 24ന് അവതരിപ്പിക്കും

ഇന്ത്യന്‍ ഇലക്ട്രിക് വാഹന (EV)വിപണിയില്‍ പുത്തന്‍ താരോദയത്തിന് ഒരുങ്ങി ബിഎംഡബ്യൂ (BMW)ഗ്രൂപ്പിന് കീഴിലുള്ള മിനി. തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറായ കൂപ്പര്‍ എസ്ഇ ഇലക്ട്രിക് ഫെബ്രുവരി 24ന് അവതരിപ്പിക്കും. ആദ്യബാച്ചില്‍ 30 യൂണിറ്റുകളാണ് ഇന്ത്യയിലെത്തിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ ഇലക്ട്രിക് വിപണിയിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി നടത്തിയ ബുക്കിംഗില്‍ 30 യൂണിറ്റുകള്‍ പൂര്‍ണമായും ബുക്കിംഗ് നേടിയിരുന്നു.

കൂപ്പര്‍ ത്രീ-ഡോര്‍ ഹാച്ച്ബാക്കിന് സമാനമായാണ് കൂപ്പര്‍ എസ്ഇ ഇലക്ട്രിക് എത്തുന്നത്. കൂടാതെ, എസ്ഇ പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് എസ്ഇ ഇവി 145 കിലോഗ്രാം ഭാരം കൂടുതലാണ്. ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ചിരിക്കുന്ന 32.6 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് കൂപ്പര്‍ എസ്ഇ ഇലക്ട്രിക്കില്‍ ഒരുക്കിയിരിക്കുന്നത്. ഇത് 184 എച്ച്പി പവറും 270 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.
പൂര്‍ണ ചാര്‍ജില്‍ 235 കിലോമീറ്റര്‍ ദൂരപരിധിയാണ് Worldwide Harmonized Light Vehicles Test Procedure ഈ മോഡലിന് സര്‍ട്ടിഫൈ ചെയ്തിരിക്കുന്നത്. 7.3 സെക്കന്റ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവുന്ന കൂപ്പര്‍ എസ്ഇ ഇലക്ട്രിക് 11 kW ചാര്‍ജര്‍ ഉപയോഗിച്ച് 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നതിന് 2.5 മണിക്കൂര്‍ വേണം. 50 kW DC ഫാസ്റ്റ് ചാര്‍ജറാണെങ്കില്‍ 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും 35 മിനുട്ട് മതിയാകുമെന്നതാണ് പ്രത്യേകത. പെട്രോള്‍ ടാങ്കിന്റെ ഭാഗത്താണ് കൂപ്പര്‍ എസ്ഇയുടെ പ്ലഗ് സജ്ജീകരിച്ചിട്ടുള്ളത്.


Related Articles
Next Story
Videos
Share it