2.5 ശതമാനം വിലവര്‍ധനവുമായി മഹീന്ദ്ര, ഇന്നുമുതല്‍ പ്രാബല്യത്തില്‍

തങ്ങളുടെ വാഹനങ്ങളുടെ വിലയില്‍ 2.5 ശതമാനം വരെ വര്‍ധനവുമായി ഇന്ത്യന്‍ ഓട്ടോമോട്ടീവ് കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്. വില വര്‍ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. കമ്പനിയുടെ ഈ വില വര്‍ധന തങ്ങളുടെ ശ്രേണികളിലുടനീളം 10,000 - 63,000 രൂപ വരെ വില ഉയരാന്‍ കാരണമാകും.

സ്റ്റീല്‍, അലുമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണം. 'കമ്മോഡിറ്റി വിലയിലെ അഭൂതപൂര്‍വമായ വര്‍ധനവ് ഭാഗികമായി നികത്താന്‍ കമ്പനി ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ട്. വില പരിഷ്‌കരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ചെലവ് വര്‍ധനയുടെ ഏറ്റവും കുറഞ്ഞ ശതമാനം കൈമാറുന്നു,' കമ്പനി പറഞ്ഞു.


Related Articles

Next Story

Videos

Share it