ആഡംബര കാറുകള്‍ക്ക് പിന്നാലെ യുവാക്കള്‍

ആഡംബര കാറുകളോടുള്ള പ്രിയം യുവാക്കള്‍ക്കിടയില്‍ ഏറിവരികയാണെന്ന് സ്പിന്നി മാക്‌സ് റിപ്പോര്‍ട്ട്. ആഡംബര കാറുകളോടുള്ള ഭ്രമം, ഇടയ്ക്കിടെ എത്തുന്ന പുതിയ മോഡലുകള്‍, വായ്പ സൗകര്യങ്ങള്‍ എന്നിവയെല്ലാം യുവ ഉപഭോക്താക്കളെ ഇത്തരം വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.

ഇവ പ്രിയപ്പെട്ടത്

സെക്കന്റ് ഹാൻഡ് കാര്‍ വില്പനക്കാരായ സ്പിന്നി മാക്സിന്റെ 2022-ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ബിഎംഡബ്ല്യു, ഔഡി, മെഴ്സിഡസ് എന്നിവ ചാര്‍ട്ടില്‍ മുന്നിലാണ്. മോഡലുകളുടെ കാര്യത്തില്‍ ഓഡി ക്യു3, മെഴ്സിഡസ് ബെന്‍സ് സി-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് എന്നിവയാണ് ഇവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവ.

ഇഷ്ട നിറങ്ങൾ

നിലവിൽ ജാഗ്വാർ ലാൻഡ് റോവർ, വോള്‍വോ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു വരുന്നുണ്ട്. കാറിന്റെ കാര്യത്തില്‍ വെള്ള നിറം, ചാര നിറം, കറുപ്പ് തുടങ്ങിയവയാണ് ഇന്ന് ഉപഭോക്താക്കളുടെ ഇഷ്ട നിറമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഓരോ കാറും സമഗ്രമായി പരിശോധിച്ച്, ടെസ്റ്റ് ഡ്രൈവുകളും ഉടമസ്ഥാവകാശവും, വാറന്റി ഓപ്ഷനോടുകൂടിയ ഉയര്‍ന്ന ഗുണനിലവാരവും തങ്ങള്‍ ഉറപ്പാക്കുന്നതായി സ്പിന്നിയുടെ സ്ഥാപകനും സിഇഒയുമായ നിരജ് സിംഗ് അഭിപ്രായപ്പെട്ടു.

ഗുരുഗ്രാം, ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് ആഡംബര കാര്‍ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത്. ഇത്തരം പ്രധാന വിപണികള്‍ക്കപ്പുറം കോഴിക്കോട്, നന്ദേഡ്, പട്ന, നാസിക്, ഷിംല തുടങ്ങി വിവിധയിടങ്ങളിലേക്ക് സ്പിന്നി മാക്സ് കാറുകള്‍ കയറ്റി അയക്കുന്നുണ്ട്.

Related Articles

Next Story

Videos

Share it