Begin typing your search above and press return to search.
കിയ മോട്ടോഴ്‌സ് ലോഗോയും ബ്രാന്‍ഡ് വാക്യവും മാറ്റി, വായിക്കാം
ഈ സാമ്പത്തിക പ്രതിസന്ധിയിലും മികച്ച യൂണിറ്റ് സെയില്‍സിലൂടെ മുന്നേറുന്ന കിയ കഴിഞ്ഞ ദിവസം പുതിയ ലോഗോയും ബ്രാന്‍ഡ് വാക്യവും പുറത്തിറക്കി. കിയയുമായി ബന്ധപ്പെട്ട വ്യവസായങ്ങളെല്ലാം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ലോഗായിലും ബ്രാന്‍ഡ് വാക്യത്തിലും മാറ്റം വരുത്തിയതെന്നാണ് കമ്പനി പറഞ്ഞത്. പുതിയ ലോഗോയുടെ അനാച്ഛാദനം 'ആളില്ലാ ആകാശ വാഹനങ്ങള്‍ ('Most unmanned aerial vehicles (UAVs) ) ഒരേസമയം പടക്കങ്ങള്‍ വിക്ഷേപിച്ചതിന്'' ഗിന്നസ് റെക്കോര്‍ഡും നേടിയെടുത്തിട്ടുണ്ട്.
'മൂവ്മെന്റ് ദാറ്റ് ഇന്‍സ്പെയേഴ്സ്' എന്നതാണ് പുതിയ ബ്രാന്‍ഡ് വാക്യം. മാത്രമല്ല, പുതിയ ലോഗോ ഒരു കൈയ്യക്ഷര ഒപ്പിനോട് സാമ്യമുള്ളതാണ്. ഇത് പ്രചോദനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിമിഷങ്ങള്‍ കൊണ്ടുവരുന്നതിനുള്ള കിയയുടെ പ്രതിബദ്ധത അറിയിക്കുന്നതിനാണ് എന്നും അതിനാണ് തങ്ങളുടെ ശ്രമങ്ങളെന്നും കമ്പനി പ്രസിഡന്റും സി.ഇ.ഒയുമായ ഹോ സംഗ് സോംഗ് വ്യക്തമാക്കി. ഭാവിയിലേക്കുള്ള തങ്ങളുടെ കുതിച്ചുചാട്ടവും നേതൃത്വവും പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ രൂപമാറ്റമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ കമ്പനി നല്‍കുന്ന ഉറപ്പുകളും സേവനങ്ങളും ഉള്‍ക്കൊള്ളിക്കുന്നതാണ് പുതിയ ലോഗോയുടെ അര്‍ഥമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനുവരി 15 ന് കമ്പനി പുതുക്കിയ നയങ്ങള്‍ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.
സെല്‍റ്റോസ് മിഡ്-സൈസ് എസ്യുവിയുമായി കമ്പനി ഇന്ത്യയില്‍ കാലുകുത്തിയിട്ട് ഏതാനും നാളുകളേ കഴിഞ്ഞുള്ളുവെങ്കിലും അതിശയകരമായ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ സോനെറ്റ് കോംപാക്റ്റ് എസ്യുവിയും ബ്രാന്‍ഡിന്റെ വോള്യം ഡ്രൈവറാണ് കോവിഡ് സാമ്പത്തിക മാന്ദ്യത്തിലും 2020 നവംബറില്‍ ഇത് 11,000 യൂണിറ്റുകള്‍ വിറ്റു റെക്കോര്‍ഡ് നേടി. ഓട്ടോമൊബൈല്‍ വ്യവസായം ഇപ്പോള്‍ മാറ്റങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കിയ ഈ മാറ്റങ്ങള്‍ മനസ്സിലാക്കി മുന്‍കൂട്ടി മാറികയാണെന്നുമാണ് കമ്പനിയുടെ നിലപാട്.
ഭാവിയുടെ കാറുകള്‍ എന്ന് വിശേഷിപ്പിക്കുന്ന ഇലക്ട്രിക് കാറുകള്‍ക്കായി പ്രത്യേക പദ്ധതിയും കിയ തയ്യാറാക്കുന്നുണ്ടെന്നാണ് കമ്പനി യൂട്യൂബ് വീഡിയോയിലൂടെ പുറത്തു വിടുന്ന വിശദാംശങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. വാര്‍ത്തകളും 2021ല്‍ പുത്തന്‍ കിയ വാഹനങ്ങള്‍ നിരത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചിപ്പിക്കുന്നത്.
Next Story
Videos