പുതിയ ലോഗോയും പുതിയ പദ്ധതികളും: ഇന്ത്യയില്‍ വാഹന വിപണിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കിയ

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ വാഹന ഉപഭോക്താക്കളുടെ ഹൃദയം കവര്‍ന്ന നിര്‍മാതാക്കളാണ് കിയ. എസ്‌യുവി വിഭാഗത്തില്‍ അവതരിപ്പിച്ച സെല്‍ട്ടോസിനും സോണറ്റിനും രാജ്യത്ത് ആവശ്യക്കാരേറെയാണ്. ഇവയുടെ ഇലക്ട്രിക് പതിപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ 2026 ന് മുമ്പായി ഇന്ത്യന്‍ വാഹന വിപണിയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ ഒരുങ്ങുന്നത്. വിര്‍ച്വല്‍ പത്രസമ്മേളനത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ കിയയുടെ പുതിയ ലോഗോയും അവതരിപ്പിച്ചു. ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് കമ്പനി പുതിയ ലോഗോ പതിപ്പിക്കും.