സ്വാതന്ത്യദിനത്തില്‍ 'സിംപിള്‍ വണ്‍' ഇ-സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം, വെറും 1947 രൂപയ്ക്ക്

ഇ സ്‌കൂട്ടര്‍ തംരംഗമാണ് ഓട്ടൊമൊബൈല്‍ വിപണിയില്‍. ഓല ഇ സ്‌ക്ൂട്ടറുള്‍പ്പെടെ നിരവധി പുതു ലോഞ്ചുകളാണ് ഇ- സ്‌കൂട്ടര്‍ രംഗത്ത് വരാനിരിക്കുന്നത്. പ്രീ ബുക്കിംഗ് ദിനം തന്നെ റെക്കോര്‍ഡ് ഭേദിച്ച ഓല ഇസ്‌കൂട്ടര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

പുതിയ ഇ സ്‌കൂട്ടറായ സിംപിള്‍ വണ്ണിനുള്ള പ്രീബുക്കിംഗ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സിംപിള്‍ എനര്‍ജി എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍.

ഓഗസ്റ്റ് 15 ന് 1947 രൂപ മുടക്കി ബുക്കിംഗ് നടത്താമെന്നാണ് ബെംഗളൂരു ആസ്ഥാനമായ വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇ-സ്‌കൂട്ടര്‍ ബുക്കിംഗ് 1947 രൂപ എന്നത് സ്വാതന്ത്യം നേടിയ വര്‍ഷത്തിന്റെ ഓര്‍മയ്ക്കായാണ് അഡ്വാന്‍സ് തുകയാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 15 ന് വൈകുന്നേരം അഞ്ച് മണിക്ക് ഇ- സ്‌കൂട്ടര്‍ ബുക്കിംഗ് ഓണ്‍ലൈന്‍ വഴി തുടങ്ങും. 1.10 ലക്ഷം - 1.20 ലക്ഷം രൂപയ്ക്കാകും സ്‌കൂട്ടര്‍ ലഭ്യമാകുക.

അതേസമയം കേരളത്തില്‍ ഉള്ളവര്‍ക്ക് സ്‌കൂട്ടര്‍ ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, ഗോവ, ഉത്തര്‍പ്രപദേശ് തുടങ്ങി 13 സംസ്ഥാനങ്ങളിലാവും സിംപിള്‍ വണ്‍ വില്‍പനയ്‌ക്കെത്തുക.

'ഫെയിം' പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ ഇലക്ട്രിക് വാഹന സബ്‌സിഡിയിലുള്‍പ്പെടുന്നതോടൊപ്പം സ്‌കൂട്ടര്‍ വിലയില്‍ ഇളവിനും സാധ്യതയുണ്ട്.

സിംപിള്‍ വണ്ണിലൂടെ രാജ്യത്തെ ഇലക്ട്രിക് വാഹന വ്യവസായത്തില്‍ ശക്തമായ പങ്കാളിത്തമുറപ്പാക്കുകയാണ് കമ്പനി. നാളെ മുതല്‍ സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സ്‌കൂട്ടര്‍ ഉല്‍പ്പാദനം തുടങ്ങുന്ന മുറയ്ക്ക് സ്‌കൂട്ടര്‍ ഡെലിവറി ലഭിച്ച് തുടങ്ങുമെന്ന് സിംപിള്‍ എനര്‍ജി സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സുഹാസ് രാജ്കുമാര്‍ അറിയിച്ചു.

ആറ് കിലോ ഭാരം വരുന്ന 4.8 കിലോവാട്ട് ലിതിയം അയണ്‍ ബാറ്ററി പായ്ക്ക് ആണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത. ഒറ്റ ചാര്‍ജില്‍ (ഇകോ മോഡില്‍) 240 കിലോമീറ്റര്‍ ദൂരമാണ് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ 100 കിലോമീറ്ററാണു സ്‌കൂട്ടറിന്റെ പരമാവധി വേഗത.

മിസ്‌ഡ്രൈവ് മോട്ടോര്‍, ടച് സ്‌ക്രീന്‍, ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍, ബ്ലൂടൂത്ത് സൗകര്യങ്ങള്‍ എന്നിവയും സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു. സിംപിള്‍ ലൂപ്പ് എന്ന ചാര്‍ജറിലൂടെ ബാറ്ററി ചാര്‍ജ് ചെയ്യാം. വെറും 60 സെക്കന്‍ഡില്‍ 2.5 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് നേടാന്‍ സിംപിള്‍ ലൂപ് സഹായിക്കുമെന്നാണു കമ്പനിയുടെ അവകാശവാദം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it