

ഇന്ത്യന്‍ വാഹന വിപണിയിലേക്ക് മൂന്ന് പുതിയ എസ്.യു.വികള്‍ കൂടി ഈ മാസമെത്തും. ഹ്യൂണ്ടായുടെ പുതിയ വെന്യൂ, ടാറ്റ മോട്ടോര്‍സിന്റെ സിയറ, മഹീന്ദ്രയുടെ എക്‌സ്.ഇ.വി 9എസ് എന്നിവയാണ് നവംബറില്‍ ലോഞ്ച് ചെയ്യുന്നത്. ജി.എസ്.ടി ഇളവും ഉത്സവകാലത്തെ ഉയര്‍ന്ന ഡിമാന്‍ഡും ആവേശത്തിലാക്കിയ വാഹന വിപണിക്ക് കൂടുതല്‍ കരുത്ത് പകരാന്‍ പുതിയ മോഡലുകള്‍ക്കാകുമെന്നാണ് പ്രതീക്ഷ.
കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ ചൂടപ്പം പോലെ വില്‍ക്കുന്ന വെന്യൂവിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് നവംബര്‍ നാലിന് പുറത്തിറക്കുമെന്നാണ് ഹ്യൂണ്ടായ് അറിയിച്ചിരിക്കുന്നത്. ഡിസൈന്‍ മാറ്റം വരുത്തിയ മുന്‍ഭാഗവും കണക്ടഡ് എല്‍.ഇ.ഡി ലൈറ്റും പുതിയ അലോയ് വീലുകളുമായാണ് പുതിയ വെന്യൂ എത്തുന്നത്. ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തും. പുതിയ ഇരട്ട 12.3 ഇഞ്ച് സ്‌ക്രീനും 360 ഡിഗ്രി ക്യാമറയും വെന്റിലേറ്റഡ് മുന്‍നിര സീറ്റും സുരക്ഷക്കായി ലെവല്‍ 2 അഡാസ് എന്നീ ഫീച്ചറുകളുമുണ്ടാകും.
നിലവുള്ള 1.2 ലിറ്റര്‍, 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ നിലനിറുത്തും. ഡീസല്‍ പതിപ്പില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് പുതുതായെത്തും. 7.5 ലക്ഷം രൂപ മുതല്‍ 14 ലക്ഷം രൂപ വരെയായിരിക്കും വില. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുള്ള എന്‍ലൈന്‍ പതിപ്പും നിരത്തിലെത്തുമെന്നാണ് സൂചന.
കൂട്ടത്തില്‍ വാഹന പ്രേമികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന മോഡലാണ് ടാറ്റയുടെ സിയറ. മോഡലിന്റെ പേര് തന്നെയാണ് വാഹന പ്രേമികളുടെ നെഞ്ചിടിപ്പേറ്റുന്നത്. ഒറിജിനല്‍ മോഡലിനെ അനുസ്മരിപ്പിക്കുന്ന ഡിസൈന്‍ എലമെന്റുകളും ആധുനിക ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് ആശാന്റെ വരവ്. നവംബര്‍ 25നാണ് വാഹനത്തിന്റെ ലോഞ്ച്. ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ ഓപ്ഷനുകളാകും വാഹനത്തിലുണ്ടാവുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളും കമ്പനി ലഭ്യമാക്കും. വൈകാതെ സിയറയുടെ ഇലക്ട്രിക് പതിപ്പും നിരത്തിലെത്തും.
പ്രീമിയം അനുഭവം ഉറപ്പാക്കുന്നതിനായി ട്രിപ്പിള്‍ സ്‌ക്രീന്‍ ഡാഷ് ബോര്‍ഡാണ് ടാറ്റ സിയറക്ക് നല്‍കിയിരിക്കുന്നത്. വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫുകള്‍, അഡാസ് ഫീച്ചറുകളും വാഹനത്തിലുണ്ടാകും. നെക്‌സോണിനും ഹാരിയറിനും ഇടയില്‍ 11 ലക്ഷം രൂപ മുതലാകും വാഹനത്തിന്റെ വില.
പ്രീമിയം അനുഭവം ഉറപ്പാക്കുന്നതിനായി ട്രിപ്പിള്‍ സ്‌ക്രീന്‍ ഡാഷ് ബോര്‍ഡാണ് ടാറ്റ സിയറക്ക് നല്‍കിയിരിക്കുന്നത്. വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫുകള്‍, അഡാസ് ഫീച്ചറുകളും വാഹനത്തിലുണ്ടാകും. നെക്‌സോണിനും ഹാരിയറിനും ഇടയില്‍ 11 ലക്ഷം രൂപ മുതലാകും വാഹനത്തിന്റെ വില.
ഇലക്ട്രിക് എസ്.യു.വി സെഗ്‌മെന്റിലേക്ക് മഹീന്ദ്ര അവതരിപ്പിക്കുന്ന ഏറ്റവും പുതിയ 7 സീറ്റര്‍ മോഡലാണിത്. കമ്പനിയുടെ പുതിയ ഇന്‍ഗ്ലോ (inglo) ഇ.വി പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. എക്‌സ്.യു.വി 700ന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ഇതെന്നാണ് വാഹനലോകം പ്രതീക്ഷിക്കുന്നത്. പക്ഷേ സസ്‌പെന്‍സ് എന്താകുമെന്ന് അറിയാന്‍ നവംബര്‍ 27 വരെ കാത്തിരിക്കണം.
കെട്ടിയടച്ച ഗ്രില്ലുകളും മഹീന്ദ്രയുടെ സിഗ്നേച്ചര്‍ എല്‍.ഇ.ഡി ലൈറ്റുകളും മുന്‍ഭാഗത്തുണ്ടാകും. മൂന്ന് സ്‌ക്രീനുകളുള്ള ഡാഷ് ബോര്‍ഡും ഉറപ്പാണ്. 59 കിലോവാട്ട് അവര്‍, 79 കിലോവാട്ട് അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. 500 കിലോമീറ്റര്‍ വരെയായിരിക്കും വാഹനത്തിന്റെ റേഞ്ച്. കൂടുതല്‍ സ്‌പേസ് ആവശ്യമുള്ള കുടുംബ ഉപയോക്താക്കളെ ലക്ഷ്യമിട്ടാകും വാഹനത്തിന്റെ എന്‍ട്രിയെന്നാണ് വിവരം.
Read DhanamOnline in English
Subscribe to Dhanam Magazine