ഇവി ബാറ്ററി സ്വാപ്പിംഗ് പോളിസി അവതരിപ്പിക്കാനൊരുങ്ങി നീതി ആയോഗ്

യാഥാര്‍ത്ഥ്യമായാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ കാരണമാകുന്ന ഇവി ബാറ്ററി സ്വാപ്പിംഗ് നയം നീതി ആയോഗ് അവതരിപ്പിക്കാനൊരുങ്ങുന്നു. നാല് മാസത്തിനുള്ളില്‍ ഇവി ബാറ്ററി സ്വാപ്പിംഗ് നയം പുറത്തിറക്കിയേക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബാറ്ററി സ്വന്തമാക്കാതിരിക്കാനുള്ള അവസരമൊരുങ്ങുന്നതാണ് ഇവി ബാറ്ററി സ്വാപ്പിംഗ് നയം. ഇതുവഴി ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുന്നതോടൊപ്പം വില്‍പ്പനയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

''സമീപഭാവിയില്‍ ഐസിഇ എന്‍ജിന്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയുമെന്ന് എനിക്ക് വിശ്വാസമുണ്ട്'' നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് അമിതാഭ് കാന്ത് പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ലീസിങ്, ബാറ്ററികളുടെ സേവനം തുടങ്ങിയ സംവിധാനങ്ങളാണ് ഇവി ബാറ്ററി സ്വാപ്പിംഗ് നയത്തിലൂടെ അവതരിപ്പിക്കുക. അതിനാല്‍, ഇലക്ട്രിക് ഇരുചക്രവാഹന, മുച്ചക്ര വാഹന ഉപഭോക്താക്കള്‍ക്ക് ബാറ്ററി സ്വന്തമായി ആവശ്യമായി വരില്ല. നിലവില്‍ ബാറ്ററികളുടെ വില 50 ശതമാനത്തോളം വരുമെന്നതിനാല്‍ ഈ നയം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില ഗണ്യമായി കുറയും.

Related Articles

Next Story

Videos

Share it