26,000 രൂപ വില കുറച്ച് ഒക്കിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയുന്നു. ഫെയിം 2 (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചര്‍ ഓഫ് ഹൈബ്രിഡ് & ഇലക്ട്രിക് വെഹിക്കിള്‍സ്) പദ്ധതി പ്രകാരം രാജ്യത്ത് ആദ്യമായി സബ്‌സിഡിക്ക് അനുമതി ഒക്കിനാവ സ്‌കൂട്ടറുകള്‍ക്ക് ലഭിച്ചിരിക്കുകയാണ്.
പാരമ്പര്യേതര ഊര്‍ജ്ജത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സബ്‌സിഡിക്കുള്ള അനുമതി ചില നിബന്ധനകള്‍ക്ക് വിധേയമായാണ് വാഹനിര്‍മാതാക്കള്‍ക്ക് നല്‍കുന്നത്.
ഒക്കിനാവയുടെ ലിഥിയം അയണ്‍ ബാറ്ററിയില്‍ ഓടുന്ന ഐ-പ്രെയ്‌സ്, റിഡ്ജ്+ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇനിമുതല്‍ 17000-26,000 രൂപയുടെ ഇടയില്‍ സബ്‌സിഡി ലഭിക്കും. ഇതോടെ ആകര്‍ഷകമായ നിരക്കുകളായിരിക്കും ഈ മോഡലുകള്‍ക്ക്.
ഫെയിം 2 അനുമതി ലഭിക്കുന്നതിന് വാഹനങ്ങളുടെ ടോപ് സ്പീഡ് 40 kmph വരെയായിരിക്കണം. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ എങ്കിലും ഓടാന്‍ കഴിയണം. മാത്രമല്ല ഇവയില്‍ ലിഥിയം അയണ്‍ ബാറ്ററി ആയിരിക്കണം ഉപയോഗിക്കേണ്ടത്. 50 ശതമാനത്തോളം പ്രാദേശിക ഘടകങ്ങളും നിര്‍മിതിയില്‍ ഉപയോഗിച്ചിരിക്കണം.
പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറായ ഐ-പ്രെയ്‌സിന്റെ പരമാവധി വേഗത മണിക്കൂറില്‍ 75 കിലോമീറ്ററാണ്. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 160-180 കിലോമീറ്റര്‍ ഓടാന്‍ കഴിയും. 2500 വാട്ട് ശേഷിയുള്ള മോട്ടറോട് കൂടിയ ഇതിന് 2.9 Kwh ബാറ്ററി പായ്ക്ക് ആണ് ഉള്ളത്. ഫുള്‍ ചാര്‍ജിംഗിന് വേണ്ടിവരുന്ന സമയം 2-3 മണിക്കൂറാണ്. 1.16 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
1200 വാട്ട് മോട്ടറോട് കൂടിയ റിഡ്ജ് + ന് 1.75 Kwh ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ആണുള്ളത്. ടോപ്പ് സ്പീഡ് മണിക്കൂറില്‍ 55 കിലോമീറ്ററാണ്. ഫുള്‍ ചാര്‍ജ് ചെയ്താല്‍ 90-100 കിലോമീറ്റര്‍ ഓടാന്‍ കഴിയും. 79,290 രൂപയാണ് എക്‌സ് ഷോറൂം വില.