ഓലയുടെ പറക്കുന്ന കാര്‍, ചിത്രവും വീഡിയോയും കണ്ട് ആളുകള്‍ ഞെട്ടി; ഏപ്രില്‍ ഫൂള്‍ ഇങ്ങനെയും

എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ ആദ്യ ദിവസം ഏപ്രില്‍ ഫൂള്‍ ഡേയായിട്ടാണ് ലോകമെമ്പാടും ആഘോഷിക്കുന്നത്. വിഡ്ഢിദിനത്തില്‍ പങ്കുവയ്ക്കുന്ന ചില യഥാര്‍ത്ഥ വാര്‍ത്തകളും തമാശകളായി കണക്കാക്കപ്പെടാറുണ്ട്. അതേസമയം ചില തമാശകള്‍ കാര്യവുമാകാറുണ്ട്. അതിനാല്‍ തന്നെ ഓല ഇളക്ട്രിക്്‌സും പങ്കുവച്ച ഒരു വാര്‍ത്ത ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ഓല നിങ്ങളെ ഭാവിയില്‍ പറക്കാന്‍ പ്രാപ്തരാക്കുമെന്നായിരുന്നു അവരുടെ സന്ദേശം. ലോകത്തിലെ തന്നെ ആദ്യ ഇലക്ട്രിക്ക് ഫ്‌ളൈയിംഗ് കാര്‍ ഓല എയര്‍പ്രോ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു കമ്പനി സിഇഓ ഭവിഷ് അഗര്‍വാ ട്വീറ്റ് ചെയ്തത്. കമ്പനി സിഇഓ ആണ് ട്വീറ്റ് ചെയ്തത് എന്നത്‌കൊണ്ട് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. മാത്രമല്ല ട്വീറ്റ് വീഡിയോയിൽ കമ്പനിയിലെ ഉദ്യോഗസ്ഥർ തന്നെ കാറിനെ കുറിച്ച് വളരെ ഗൗരവമായി സംസാരിക്കുന്നത് കണ്ടാൽ ആരും വിശ്വസിച്ച് പോകും. ഒപ്പമുള്ള ദൃശ്യങ്ങളും അത്രമേൽ 'ഒറിജിനൽ' .
'Ab har family bharegi udaan,' ടെസ്റ്റ് ഫ്‌ളൈറ്റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം - https://olaairpro.com. ഇതായിരുന്നു സന്ഗദേശം. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ വീണ്ടും ഞെട്ടും. ഓല ഫ്‌ളൈയിംഗ് കാറുകളുടെ സവിശേഷതകളാണ് നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജിംഗും ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്നതും ബാറ്ററി സവിശേഷതയും അടക്കം അതിശയിപ്പിക്കുന്ന ഫീച്ചറുകള്‍. എന്നാല്‍ നിരവധി പ്രമുഖരടക്കം പലരും ട്വീറ്റിന് തമാശ മറുപടികളുമായി എത്തിയപ്പോഴാണ് കാര്യം ഏപ്രില്‍ ഫൂള്‍ ആണെന്ന് പലര്‍ക്കും മനസ്സിലായത്.
പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത് എഴുതി, 'അതിശയകരമായത്, അവിടെയുള്ളപ്പോള്‍ എനിക്ക് വിന്‍ഡോകള്‍ തുറക്കാന്‍ കഴിയുമോ? എനിക്ക് കുറച്ച് ശുദ്ധവായു ഇഷ്ടമാണ്. ഓ, പ്രൈം പ്ലേയും - ബിന മ്യൂസിക് കെ മസാ നഹി അയേഗ' മറ്റൊരാള്‍ കുറിച്ചു; 'ശ്രദ്ധേയമായിരിക്കുന്നു, എന്തൊരു ചിന്തയും ഉല്‍പ്പന്നവുമാണ്!'
കവി പ്രിതിഷ് നന്ദി പറഞ്ഞു, 'കൊള്ളാം, ഇത് കുറച്ച് നേട്ടമാണ്! അഭിനന്ദനങ്ങള്‍.' മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ഇതിനെ ഇന്നത്തെ ഏറ്റവും മികച്ച തമാശയാണെന്നാണ് പറഞ്ഞത്. മറ്റൊരു ട്വിറ്റര്‍ ഇങ്ങനെയായിരുന്നു:- 'ഓല എയര്‍പ്രോ മാക്‌സ് പ്ലസിനായി കാത്തിരിക്കും.'
സംഭവമെന്തായാലും സോഷ്യല്‍മീഡിയ ലോകത്ത് വൈറലായിരിക്കുകയാണ്. പലരും കളിയിലല്‍പ്പം കാര്യമുണ്ടോ എന്നും പോലും ചര്‍ച്ച ചെയ്യുകയാണ്.