Begin typing your search above and press return to search.
വീണ്ടും നിക്ഷേപ പ്രവാഹം; മൂല്യമുയർത്തി ഒല
200 ദശലക്ഷം രൂപയുടെ ഫണ്ട് നേടി, എഎന്‍ഐ ടെക്‌നോളജീസിന് കീഴിലുള്ള ഒല ഇലക്ട്രിക്കല്‍. ഇതോടെ കമ്പനിയുട മൂല്യം 5 ശതകോടി ഡോളര്‍ (ഏകദേശം 37393 കോടി രൂപ) ആയി. ടെക്‌നെ പ്രൈവറ്റ് വെഞ്ചേഴ്‌സ്, ആല്‍പൈന്‍ ഒപ്പര്‍ച്യൂണിറ്റി ഫണ്ട്, ഇദല്‍വിസ് തുടങ്ങിയവയാണ് ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്ത നിക്ഷേപ സ്ഥാപനങ്ങള്‍.
നേരത്തെ ഫാല്‍കോം എഡ്ജ്, സോഫ്റ്റ്ബാങ്ക് തുടങ്ങിയവയും ഒല ഇലക്ട്രിക്കില്‍ 200 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. മാത്രമല്ല, ടൈഗര്‍ ഗ്ലോബല്‍, മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് ഇന്ത്യ, ഹ്യൂണ്ടായ്, കിയ മോട്ടോഴ്‌സ്, പവര്‍ ജുഞ്ചല്‍ കുടുംബ ട്രസ്റ്റ്, രത്തന്‍ ടാറ്റ് തുടങ്ങിയവരും ഒല ഇലക്ട്രിക്കില്‍ നിക്ഷേപകരായുണ്ട്.
ടാക്‌സി സേവനം നല്‍കി വരുന്ന ഒലയുടെ സഹോദര സ്ഥാപനമായ ഒല ഇലക്ട്രിക് ഒല എസ് വണ്‍ എന്ന പേരില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിജയകരമായി വിപണിയിലിറക്കിയാണ് ശ്രദ്ധേയരായത്. ഇലക്ട്രിക് ബൈക്കുകളും കാറുകളും കൂടി വിപണിയിലെത്തിക്കുകയാണ് ഒല ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
2010ലാണ് ഭവിഷ് അഗര്‍വാള്‍ അങ്കിത് ഭാട്ടി എന്നിവര്‍ ചേര്‍ന്ന് ഒലയ്ക്ക് തുടക്കമിടുന്നത്. ഒല ഇലക്ട്രിക് 2017 ലും. മൂന്ന് വന്‍കരകളില്‍ ഇന്ന് കമ്പനിക്ക് സാന്നിധ്യമുണ്ട്. ഇതുവരെയായി നാല് ശതകോടി ഡോളറോളമാണ് കമ്പനി ഫണ്ടിംഗ് നേടിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ നിര്‍മാണ പ്ലാന്റ് ലോകത്തെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ പ്ലാന്റ് ആണ്.
Next Story
Videos