ഒല ഇലക്ട്രിക്: സര്‍വീസും റിപ്പെയറും കമ്പനി എങ്ങനെ ആണ് ക്രമീകരിച്ചിരിക്കുന്നത്?

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ് ഓല ഇലക്ട്രിക് ഓല എസ് 1 സ്‌കൂട്ടറുകള്‍ പുറത്തിറക്കിയത്. ഫീച്ചറുകളും പുതിയ സ്‌കൂട്ടറിന്റെ വിലയും വളരെയധികം ആളുകളുടെ ശ്രദ്ധ നേടാന്‍ പ്രാരംഭത്തിലേ കമ്പനിക്ക് കഴിഞ്ഞു. 499 രൂപയ്ക്ക് ബുക്കിംഗ് ആയിരുന്നു ഏറ്റവും ആഖര്‍ഷക ഘടകം. അതിപ്പോഴും കമ്പനി തുടരുന്നുമുണ്ട്.

ഡെലിവറി തികച്ചും മോഡേണ്‍ ആക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വാങ്ങുന്നയാളുടെ വീട്ടില്‍ സ്‌കൂട്ടറുകള്‍ എത്തിക്കാന്‍ ഓല പദ്ധതിയിട്ടിട്ടുണ്ട്. സാധാരണക്കാര്‍ക്കും ഹോം ഡെലിവറി നല്‍കുന്ന ആദ്യ ഇലക്ട്രിക് സ്‌കൂട്ടറും ഒലയായിരിക്കും.
സര്‍വീസിലും പ്രത്യേകതകള്‍ കാണുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒഫിഷ്യല്‍ ആപ്ലിക്കേഷന്‍ വഴി സര്‍വീസ് വിരല്‍തുമ്പിലെത്തുമെന്നാണ് കമ്പനി പറയുന്നത്. ഇതിനായി ഒല ചാമ്പ്യന്‍ എന്ന സര്‍വീസ് ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് കമ്പനി അറിയിച്ചു.
ഇതോടെ വീട്ടിലെത്തി ഒല സര്‍വീസ്മാന്‍ സര്‍വീസ് ചെയ്തുതരും. ഇതിന്റെ സമയവും ദിവസവും മുന്‍കൂട്ടി അറിയുകയും ചെയ്യും.
എഐ ബന്ധിപ്പിച്ചതിനാല്‍ സര്‍വീസ് എപ്പോള്‍ നടത്തണമെന്ന മുന്നറിയിപ്പ് സ്‌കൂട്ടറില്‍ തെളിയാനുള്ള സംവിധാനവും കാണും. ഫോണിലെ ഒല ഇ സ്‌കൂട്ടര്‍ ആപ്ലിക്കേഷനിലും അറിയാം. ഓഫ്‌ലൈന്‍ ആയും ബന്ധപ്പെടാനുള്ള നമ്പര്‍ ഉപഭോക്താവിന് നല്‍കും.
ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. കാഴ്ചയില്‍ ഒരുപോലെ ഇരിക്കുന്ന ഈ സ്‌കൂട്ടറുകള്‍ക്ക് ഫീച്ചറുകള്‍, റേഞ്ച്, റൈഡിങ്ങ് മോഡുകള്‍ എന്നിവയില്‍ വ്യത്യാസമുണ്ട്.


Related Articles
Next Story
Videos
Share it