ഓലയുടെ ഡിസംബര്‍ ട്രീറ്റ്, സ്‌കൂട്ടറിന് 20,000 രൂപ വില കുറച്ചു

പുതിയ എസ്1 എക്‌സ്+ (S1 X+) ഇ-സ്‌കൂട്ടറിന്റെ വിലയില്‍ 20,000 രൂപ കുറച്ച് വൈദ്യുത വാഹന കമ്പനിയായ ഓല ഇലക്ട്രിക്. ഇപ്പോള്‍ ഓല ഇലക്ട്രിക്കിന്റെ ഈ സ്‌കൂട്ടര്‍ 89,999 രൂപയ്ക്ക് (ex-showroom) വാങ്ങാനാകും. കമ്പനിയുടെ 'ഡിസംബര്‍ ടു റിമെമ്പര്‍' കാമ്പയിന്റെ ഭാഗമാണ് ഈ ഓഫര്‍. ഡിസംബര്‍ 31ന് ഈ ഓഫര്‍ അവസാനിക്കും. 1.09 ലക്ഷം രൂപയാണ് (ex-showroom) ഇതിന്റെ യഥാര്‍ത്ഥ വില.

മറ്റ് ആനുകൂല്യങ്ങളും

തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളിലും ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐകളിലുമായി ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ കിഴിവുകള്‍ ലഭിക്കും. ഫിനാന്‍സ് ഓഫറുകളില്‍ സീറോ ഡൗണ്‍ പേയ്മെന്റ്, സീറോ പ്രോസസിംഗ് ഫീ, 6.99 ശതമാനം പലിശ നിരക്കുകള്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളുമുണ്ടാകും. അതായത് 20,000 രൂപയുടെ കമ്പനി കിഴിവിനൊപ്പം ഇത്തരം ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടെ എസ്1 എക്‌സ്+ ഇ-സ്‌കൂട്ടറിന്റെ വിലയില്‍ വീണ്ടും കുറവുണ്ടാകും.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

ഓല ഇലക്ട്രിക്കിന്റെ എസ്1 എക്‌സ്+ ഇ-സ്‌കൂട്ടറിന് 3 കിലോവാട്ട് ലിഥിയം-അയോണ്‍ ബാറ്ററിയുണ്ട്. കൂടാതെ 151 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന സ്‌കൂട്ടറാണിത്. ഇതിന്റെ 6 കിലോവാട്ട് മോട്ടോര്‍ എസ്1 എക്‌സ്+നെ 3.3 സെക്കന്‍ഡിനുള്ളില്‍ 0-40 കാലോമീറ്റര്‍ (kmph) പിന്നിടാന്‍ സഹായിക്കുന്നു. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. നവംബറില്‍ 30,000 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വിറ്റഴിച്ചത്. ഓല ഇലക്ട്രിക് 5,900 കോടി രൂപയുടെ ഐ.പി.ഒയ്ക്ക് തയ്യാറെടുക്കുകയാണ്.


Related Articles

Next Story

Videos

Share it