എത്തുന്നത് മൂന്ന് മോഡലുകള്‍; ഒലയുടെ ഇലക്ട്രിക് കാര്‍ 2023ല്‍

സ്‌കൂട്ടറുകള്‍ക്ക് പിന്നാലെ ഒല ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ഒല കസ്റ്റമര്‍ ഡേയുടെ ഭാഗമായി ഒല കാറുകളുടെ ടീസര്‍ പുറത്തുവിട്ടു. മൂന്ന് മോഡലുകളാവും ഒല അവതരിപ്പിക്കുക. കമ്പനി സിഇഒ ഭവീഷ് അഗര്‍വാള്‍ 'കുറച്ച് കാറുകള്‍ നിര്‍മ്മിക്കുന്നു' എന്ന തലക്കെട്ടോടെ ഏതാനും ദിവസം മുമ്പ് കാറുകളുടെ അവ്യക്ത ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു.

സെഡാനും എസ്‌യുവിയും ആയിരിക്കും ഒല പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്. 2023 അവസാനത്തോടെ വാഹനങ്ങളുടെ നിര്‍മാണം ആരംഭിക്കും. കാറുകളെ സംബന്ധിച്ച മറ്റ് വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. സെഗ്മെന്റിലെ ഏറ്റവും മികച്ച റേഞ്ചുള്ള മോഡല്‍ അവതരിപ്പിക്കാനാവും ഒല ശ്രമിക്കുക. അതുകൊണ്ട് തന്നെ് 70-80 kwh ശേഷിയുള്ള വലിയ ബാറ്ററികളാവും ഒല കാറുകള്‍ക്ക്.

77 kwh ബാറ്ററി ശേഷിയുള്ള കിയയുടെ ഇവി6ന് 528 കി.മീ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. ഒല കാറുകളുടെ റേഞ്ചും 500 കി.മീറ്ററിന് മുകളില്‍ ആകാനാണ് സാധ്യത. ബാറ്റിറി ശേഷി ഉയരുന്നത് കൊണ്ട് തന്നെ വില 25 ലക്ഷത്തിനും മുകളിലായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കും എന്ന ചോദ്യം മേഖലയില്‍ നിന്ന് ഉയരുന്നുണ്ട്. സ്‌കൂട്ടിന്റെ കാര്യത്തില്‍ ചെയ്തതുപോലെ ഏതെങ്കിലും ഇവി സ്റ്റാര്‍ട്ടപ്പുകളുടെ പ്ലാറ്റ്‌ഫോമിലാവും ഒല കാറുകള്‍ എത്തുക എന്നാണ് വിലയിരുത്തല്‍. അതേസമയം കാറുകള്‍ക്കായി ഒല സ്വന്തം പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണെന്ന് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it