ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ്‌ഡ്രൈവ്; കേരളത്തില്‍ രണ്ടിടത്ത് കൂടി

ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് ഡ്രൈവിനുള്ള സൗകര്യം കേരളത്തിലെ രണ്ട് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. നവംബര്‍ 27 മുതല്‍ കോഴിക്കോടും തിരുവനന്തപുരത്തും ഒല s1 ഒല s1 pro സ്‌കൂട്ടറുകള്‍ ടെസ്റ്റ് ഡ്രൈവിന് ലഭ്യമാകും.

സൂറത്ത്, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂര്‍, വഡോദര, ഭുവനേശ്വര്‍, തിരുപ്പൂര്‍, നാഗ്പൂര്‍ എന്നീ നഗരങ്ങളിലും നവംബര്‍ 27 മുതല്‍ ടെസ്റ്റ് ഡ്രൈവിന് സ്‌കൂട്ടറുകള്‍ ലഭ്യമാണ്.

കൊച്ചിയില്‍ നവംബര്‍ 19 മുതല്‍ ഓല സ്‌കൂട്ടറുകളുടെ ടെസ്റ്റ് ഡ്രൈവിംഗ് ആരംഭിച്ചിരുന്നു. ഒല സ്‌കൂട്ടറിന് ഡീലര്‍ഷിപ്പുകളില്ല. ഹോം ഡെലിവറിയിലൂടെയാണ് വാഹന വില്‍പ്പന.

ഒല ആപ്പിലൂടെ ഡ്രൈവിംഗ് ലൈസന്‍സുള്ള ഏതൊരാള്‍ക്കും സ്‌കൂട്ടര്‍ ടെസ്റ്റ് ഡ്രൈവിനായി ബുക്ക് ചെയ്യാവുന്നതാണ്.

Related Articles

Next Story

Videos

Share it