ഒക്ടോബറില്‍ ഐ.പി.ഒയ്ക്ക് ഫയല്‍ ചെയ്യാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത വാഹന കമ്പനി

Image courtesy: Ola electric/ ola bike-adventure and diamond head concept
ഒക്ടോബര്‍ അവസാനത്തോടെ പ്രാരംഭ ഓഹരി വില്‍പ്പനയക്കായി (ഐ.പി.ഒ) പേപ്പറുകള്‍ സെബിയില്‍ ഫയല്‍ ചെയ്യാന്‍ ഓല ഇലക്ട്രിക്. ഈ ഐ.പി.ഒ വഴി 700 മില്യണ്‍ ഡോളര്‍ ( 5,800 കോടി രൂപ) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു. സിംഗപ്പൂരില്‍ നിന്നുള്ള ടെമാസേക്, ജപ്പാനില്‍ നിന്നുള്ള സോഫ്റ്റ്ബാങ്ക് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയോടെ 45,000 കോടി രൂപ മൂല്യം വിലയരുത്തി ഓല ഇലക്ട്രിക അടുത്തിടെ ധനസമാഹരണം നടത്തിയിരുന്നു.
വില്‍പ്പനയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത വാഹന കമ്പനിയാണ് ഓല ഇലക്ട്രിക്. 'പ്രോജക്റ്റ് ഹിമാലയ' എന്നാണ് കമ്പനിക്കുള്ളില്‍ ഈ ഐ.പി.ഓയ്ക്ക് പേരിട്ടിരിക്കുന്നത്. ഐ.പി.ഒ പേപ്പറുകള്‍ ഫയല്‍ ചെയ്തുകഴിഞ്ഞാല്‍, അവ സെബി അവലോകനം ചെയ്യും. ഇതിനു ശേഷമാണ് ഐ.പി.ഒ നടക്കുക.
2024 ആദ്യ പകുതിയില്‍ പൊതു വിപണിയിലെത്താനാണ് ഭവിഷ് അഗര്‍വാള്‍ സ്ഥാപിച്ച ഓല ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ഇതേ കാലയളവില്‍ നിക്ഷേപകരുടെ ഇടയില്‍ റോഡ്‌ഷോ നടത്താനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 2,800 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയെങ്കിലും ഇതേ കാലയളവില്‍ കമ്പനി 1,200 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടം രേഖപ്പെടുത്തിയിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.