ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങി ഒല ഇലക്ട്രിക് !

ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഒരുങ്ങി ഒല ഇലക്ട്രിക്. സ്ട്രാറ്റജിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍വെസ്‌റ്റേഴ്‌സില്‍ നിന്നായിട്ടാവും ഈ ഘട്ടത്തിലെ ധനസമാഹരണമെന്നാണ് റിപ്പോര്‍ട്ട്. കമ്പനി ഇതിലേക്കായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ആയ ജെപി മോര്‍ഗനെ നിയമിച്ചതായാണ് ദേശീയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് ഏറെ കാത്തിരുന്ന രണ്ട് ഇ- സ്‌കൂട്ടര്‍ മോഡലുകള്‍ വിപണിയിലിറക്കിയതിനു ശേഷമുള്ള കമ്പനിയുടെ വലിയ തീരുമാനമായിരിക്കും ഇത്.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന ഫാക്ടറിയെന്ന് അവകാശപ്പെടുന്ന ഫാക്ടറിയുടെ നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തിലേക്കായി ജൂലൈയില്‍, ഒല ഇലക്ട്രിക് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.
ഈ പ്ലാന്റില്‍ നിന്നും പ്രാരംഭ ഘട്ടത്തില്‍ പ്രതിവര്‍ഷം 2 ദശലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, യുകെ, ലാറ്റിനമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളുള്ള ഒലയുടെ ആഗോള നിര്‍മ്മാണ കേന്ദ്രമായി ഈ മെഗാ ഫാക്ടറി പ്രവര്‍ത്തിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it