ഓലയുടെ ഉപദേഷ്ടാവാകാന്‍ മുന്‍ ഇന്ത്യന്‍ അംബാസഡര്‍

ഓലയുടെ ഉപദേശക സമിതിയിലേക്ക് ചൈനയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബവാലെ. കോര്‍പ്പറേറ്റ്, അന്താരാഷ്ട്ര കാര്യങ്ങളുടെ മുതിര്‍ന്ന ഉപദേഷ്ടാവായാണ് 34 വര്‍ഷം ഐഎഫ്എസില്‍ തിളങ്ങിയ ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

ഭൂട്ടാനിലെയും ചൈനയിലെയും അംബാസഡറായും പാകിസ്ഥാനിലെ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഗൗതം ബംബവാലെ ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢപ്പെടുത്തുന്നതില്‍ നേരിട്ട് പങ്കു വഹിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉപദേഷ്ടാവായി ഗൗതമിനെ സ്വാഗതം ചെയ്യുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഓലയുടെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളിലും നയതന്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ അനുഭവം ആഗോള വിപണികളിലുടനീളം ഓലയുടെ അടുത്ത ഘട്ട വളര്‍ച്ചയില്‍ വിലമതിക്കാനാവാത്ത പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ബില്യണ്‍ ആളുകളുടെ ചലനാത്മകത വളര്‍ത്തിയെടുക്കാനുള്ള ദൗത്യമാണ് ഓലയുടേത്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ കഴിയുന്ന ആഗോള ബ്രാന്‍ഡ് നിര്‍മ്മിക്കാനുള്ള അവസരമാണ് മുന്നിലുള്ളത് -ഭവിഷ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it