ഈ നഗരങ്ങളിലും ഇനി ഓല ഇ-ബൈക്ക് ടാക്സി സേവനം

ബെംഗളൂരുവിന് പിന്നാലെ ഓല ഇ-ബൈക്ക് ടാക്സി സേവനം ഡല്‍ഹിയിലും ഹൈദരാബാദിലും അവതരിപ്പിച്ചു. അടുത്ത 2 മാസത്തിനുള്ളില്‍ ഈ നഗരങ്ങളില്‍ ഉടനീളം 10,000 ഇ-ബൈക്കുകള്‍ വിന്യസിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലുടനീളമുള്ള ഇ-ബൈക്ക് സേവനങ്ങള്‍ ഇരട്ടിയാക്കി വര്‍ധിപ്പിക്കുമെന്നും 100 കോടി ഇന്ത്യക്കാര്‍ക്ക് സേവനം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.

നിലവില്‍ 5 കിലോമീറ്ററിന് 25 രൂപയും, 10 കിലോമീറ്ററിന് 50 രൂപയും, 15 കിലോമീറ്ററിന് 75 രൂപയും വരെ കുറഞ്ഞ നിരക്കില്‍ നഗരങ്ങളില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇ-ബൈക്ക് ടാക്സി സേവനത്തിലൂടെ ഉപയോക്താക്കള്‍ക്ക് സഹായം മാത്രമല്ല ഗിഗ്-ഇക്കണോമി തൊഴിലാളികള്‍ക്ക് വലിയൊരു അവസരം കൂടിയാണ് ഒരുക്കുന്നതെന്ന് ഓല സി.ഇ.ഒ ഹേമന്ത് ബക്ഷി പറഞ്ഞു.

2023 സെപ്റ്റംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍ ഈ സേവനം ആരംഭിച്ചത് വലിയ വിജയമായിരുന്നു. ഇതിന്റെ ഭാഗമായി ബെംഗളൂരുവില്‍ 200 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഇതുവരെ 17.5 ലക്ഷത്തിലധികം റൈഡുകള്‍ ബെംഗളൂരുവിലെ ഇ-ബൈക്ക് സേവനം സ്വന്തമാക്കി. പദ്ധതി വിജയമാണെന്ന് കണ്ടതോടെയാണ് കമ്പനി ഇ-ബൈക്ക് ടാക്സി സേവനം ഈ നഗരങ്ങിലേക്കും വ്യാപിപ്പിച്ചത്. വൈകാതെ ഈ സേവനം മറ്റ് നഗരങ്ങളിലേക്കും എത്തിയേക്കും.


Related Articles
Next Story
Videos
Share it