Begin typing your search above and press return to search.
വാഹന ലൈസന്‍സ് പുതുക്കല്‍ മാര്‍ച്ച് വരെ; എവിടെയിരുന്നും ഓണ്‍ലൈനായി ചെയ്യാം
ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ക്ക് മോട്ടോര്‍ വാഹന ഓഫീസ് കയറിയിറങ്ങല്‍ ഇനി വേണ്ട. എവിടെ ഇരുന്നും ഇനി ഓണ്‍ലൈനായി ലൈസന്‍സ് എടുക്കല്‍ സാധയമാകും. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്ക് നാളെ മുതല്‍ ദ്രുതഗതിയിലാക്കാനാണ് നിര്‍ദേശ. പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശത്ത് നിന്ന് തന്നെ തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനും സാധിക്കും.
ഡ്രൈവിംഗ് ലൈസന്‍സിന് പുറമേ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, താല്‍ക്കാലിക രജിസ്‌ട്രേഷന്‍, എന്നിവയും ഡിജിറ്റല്‍ ആകും. പുതുക്കലിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. 2021 മാര്‍ച്ച് 31 വരെയാണ് നീട്ടിയിട്ടുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ നിര്‍ണായക രേരഖകള്‍ സാധുവായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം എല്ലാ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story
Videos