'നോ പാര്‍ക്കിംഗ്' ബോര്‍ഡില്ലാത്ത ഇടങ്ങളിലും വാഹനം നിര്‍ത്തിയിട്ടാല്‍ പിഴ ലഭിച്ചേക്കാം; നിയമം ഇങ്ങനെ

യാത്രക്കാരെയോ മറ്റു സാധനസാമഗ്രികളോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങള്‍ക്കായി ഒരു വാഹനം നിശ്ചലാവസ്ഥയില്‍ കാത്തുകിടക്കുന്നതും മൂന്നു മിനിറ്റില്‍ കൂടുതല്‍ സമയം നിര്‍ത്തിയിടുന്നതും പാര്‍ക്കിംഗായി കണക്കാക്കാന്‍ നിയമമുണ്ട്. എന്നാല്‍ നോ പാര്‍ക്കിംഗ് ബോര്‍ഡ് ഇല്ലാത്ത സ്ഥലങ്ങളിലും ചില സാഹചര്യങ്ങളില്‍ പിഴ ഈടാക്കും. ഇതിന് നിയമവുമുണ്ട്. അത്തരം സാഹചര്യങ്ങള്‍ വിശദമായറിയാം:

ഹൈ വേകള്‍, അതിവേഗ ട്രാഫിക്കുള്ള റോഡുകള്‍ എന്നിവിടങ്ങളില്‍ (വേഗത 50 കിലോമീറ്ററോ അതില്‍ അധികമോ നിശ്ചയിച്ചിട്ടുള്ള റോഡിന്റെ ഭാഗങ്ങളില്‍) നിർത്തിയിടുമ്പോൾ.
ഫൂട്പാത്തുകളിലോ സൈക്കിള്‍ ട്രാക്കിലോ കാല്‍നട ക്രോസിംഗിനു സമീപമോ പാര്‍ക്കിംഗ് ഏരിയയിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്ന രീതിയിലോ പാർക്ക് ചെയ്താൽ.
ആശുപത്രി, സ്‌കൂള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, ബസ് സ്റ്റോപ്പുകള്‍, എന്നിവയുടെ ഏതെങ്കിലും പ്രവേശന കവാടങ്ങള്‍ക്കു സമീപമുള്ള പാർക്കിംഗ്
റോഡ് അടയാളങ്ങള്‍ക്കു മുന്നില്‍ അവ മറയക്കുന്ന വിധമോ റോഡിന്റെ വീതി കുറഞ്ഞതോ ആയ ഭാഗങ്ങളിലോ, മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന വിധത്തിലോ വണ്ടി നിർത്തിയിടൽ.
തുരങ്കം, ബസ് ലൈന്‍, അപകട വളവുകള്‍, അവയ്ക്ക് സമീപം, പാലത്തിനു സമീപം, ഉടമയുടെ സമ്മതില്ലാതെ സ്വകാര്യപ്രോപ്പര്‍ട്ടികളില്‍ വണ്ടി നിർത്തി അധികം നേരം ഇട്ടാൽ ആളുണ്ടെങ്കിലും ചിലപ്പോൾ ഫൈൻ ഈടാക്കിയേക്കാം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it