തൊഴിൽ നഷ്ടമായത് 3,50,000 പേർക്ക്; പാസഞ്ചർ വാഹന വില്പനയിൽ വൻ ഇടിവ്

രാജ്യത്തെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന ജൂലൈയില്‍ 30.9 ശതമാനം കുറഞ്ഞു. പ്രതിസന്ധിയുടെ കരിനിഴലിലായ വാഹന വ്യവസായ മേഖലയിലെ പ്രതിമാസ വില്‍പ്പനയില്‍ തുടര്‍ച്ചയായി ഒമ്പതാം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) അറിയിച്ചു.

സിയാം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ മൊത്തം 200,790 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്. ആഭ്യന്തര പാസഞ്ചര്‍ വാഹന ഉത്പാദനത്തില്‍ ഈ മാസം 17 ശതമാനം ഇടിവുണ്ടായി. വാഹന നിര്‍മാതാക്കള്‍, പാര്‍ട്‌സ് നിര്‍മ്മാതാക്കള്‍, ഡീലര്‍മാര്‍ എന്നിവര്‍ ഏപ്രില്‍ മുതല്‍ 350,000 തൊഴിലാളികളെ പിരിച്ചുവിട്ടതായാണ് പ്രാഥമിക കണക്കുകളിലുള്ളത്.

Related Articles
Next Story
Videos
Share it