അറിഞ്ഞോ, ഫോക്‌സ്‌വാഗണിന്റെ പോളോ ലെജന്‍ഡ് എഡിഷന്‍ എത്തി
ഹാച്ച്ബാക്ക് പോളോയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കിയതായി ഫോക്സ്വാഗണ്‍ ഇന്ത്യ. രാജ്യത്ത് പോളോ 12 വര്‍ഷം തികച്ചതിന്റെ ഭാഗമായാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ ഹാച്ച്ബാക്ക് പോളോയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. പോളോ ലെജന്‍ഡ് പതിപ്പിന് 10.25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 2009 ല്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ച പോളോ 2010 ലാണ് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുനെയിലെ ചകന്‍ പ്ലാന്റിലായിരുന്നു ഫോക്‌സ്‌വാഗണ്‍ പ്രാദേശികമായി ആദ്യം പോളോ നിര്‍മിച്ചത്.
നിര്‍മാതാക്കളുടെ ജനപ്രിയ മോഡലായ പോളോയുടെ മൂന്ന് ലക്ഷം യൂണിറ്റുകള്‍ ഇതിനകം ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ട്. 'ഫോക്സ്വാഗണ്‍ പോളോ ഏറെ ഇഷ്ടപ്പെട്ട ഉല്‍പ്പന്നമാണ്. ഇതിനായി, പോളോയുടെ പരിമിതമായ യൂണിറ്റുകള്‍ സ്വന്തമാക്കുന്നതിനായി ബ്രാന്‍ഡ് സെലിബ്രേറ്ററി ലിമിറ്റഡ്' ലെജന്‍ഡ് എഡിഷന്‍' അവതരിപ്പിക്കുന്നു' ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പ്രസ്താവനയില്‍ പറഞ്ഞു.
ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 1-ലിറ്റര്‍ TSI എഞ്ചിന്‍ ഘടിപ്പിച്ച GT TSI വേരിയന്റില്‍ പോളോ ലെജന്‍ഡ് പതിപ്പ് ലഭ്യമാകും. ഐക്കണിക് ലെഗസി അടയാളപ്പെടുത്തുന്നതിന്, ഫെന്‍ഡറിലും ബൂട്ട് ബാഡ്ജിലും 'ലെജന്‍ഡ്' എന്ന തലക്കെട്ടോടെയാണ് പോളോ ലെജന്‍ഡ് എഡിഷന്‍ വരുന്നത്. കാര്‍ലൈനിന്റെ രൂപത്തിന് ഊന്നല്‍ നല്‍കുന്നതിന് സൈഡ് ബോഡി ഗ്രാഫിക്‌സ്, ബ്ലാക്ക് ട്രങ്ക് ഗാര്‍ണിഷ്, ബ്ലാക്ക് റൂഫ് ഫോയില്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ലിമിറ്റഡ് വോളിയം ലെജന്‍ഡ് എഡിഷന്‍ പോളോ ഇന്ത്യയിലെ 151 ഫോക്സ്വാഗണ്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്.