ഉത്തരേന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ വെഹിക്ക്ള്‍സ്

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി(എന്‍സിആര്‍) മേഖലകളില്‍ ശാഖകള്‍ ആരംഭിക്കാനാണ് പദ്ധതി. പുതിയ വാഹനങ്ങളുടെ ഡീലര്‍ഷിപ്പിലുപരി സര്‍വീസ് സെഗ്മെൻ്റിലാവും ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പോപ്പുലര്‍ അറിയിച്ചു.

വാഹന വില്‍പ്പനയുടെ എണ്ണത്തില്‍ രാജ്യത്ത ആദ്യ അഞ്ച് ഡീലര്‍ഷിപ്പുകളില്‍ ഒന്നാണ് പോപ്പുലര്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക, എന്നിവടിങ്ങളിലായി മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, ഹോണ്ട, ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ ഡീലര്‍ഷിപ്പുകളാണ് പോപ്പുലറിന് ഉള്ളത്.

നിലവില്‍ ഓട്ടോമൊബൈല്‍ റീട്ടെയില്‍ മേഖലയിലെ രാജ്യത്തെ ആദ്യ ലിസ്റ്റഡ് കമ്പനിയാകാന്‍ ഒരുങ്ങുകയാണ് പോപ്പുലര്‍. 800 കോടിയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പോപ്പുലര്‍ ഐപിഒ പ്രൊപോസലിൻ്റെ കരടിന് സെബി അംഗീകാരം നല്‍കിയിരുന്നു.

150 കോടിയുടെ പുതിയ ഓഹരികളും നിക്ഷേപകരായ ബനിയന്‍ ട്രീയുടെ 34.01 ശതമാനം ഓഹരികളുമാണ് വില്‍ക്കുന്നത്. 2021 സാമ്പത്തിക വര്‍ഷം 2,919.25 കോടി രൂപ വരുമാനവും 32.46 കോടി രൂപ അറ്റാദായവുമാണ് കമ്പനി നേടിയത്.

Related Articles
Next Story
Videos
Share it