

ജര്‍മ്മന്‍ ആഡംബരകാര്‍ നിര്‍മാതാവായ പോര്‍ഷെയുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു. ടയ്കന്‍ എന്ന ആഡംബര ഇലക്ട്രിക് കാറിന് സവിശേഷതകളേറയാണ്. നാല് വര്‍ഷമായി ഇതേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ വാഹനം ഔദ്യോഗികമായി എത്തിയിരിക്കുന്നത്. പുതിയ മോഡല്‍ ടെസ്ലയ്ക്ക് ഭീഷണി സൃഷ്ടിച്ചേക്കാം.
ടയ്കന്‍ ടര്‍ബോ, ടയ്കന്‍ ടര്‍ബോ എസ് എന്നീ രണ്ട് മോഡലുകളാണുള്ളത്. 4 ഡോര്‍ സെഡാനായ ഇവയുടെ വില യഥാക്രമം 150,900 ഡോളറും 185,000 ഡോളറുമാണ്. രണ്ടും ഓള്‍-വീല്‍ ഡ്രൈവ് വാഹനങ്ങളാണ്. പൂജ്യത്തില്‍ നിന്ന് 60 മൈല്‍ വേഗതയിലെത്താന്‍ മൂന്ന് സെക്കന്‍ഡോ അതിന് താഴെയോ മതി.
ഒറ്റ ചാര്‍ജില്‍ 450 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 93kWh ബാറ്ററിയാണ് ഇവയുടേത്. കുറച്ചുകൂടി പവര്‍ കുറഞ്ഞ റെയര്‍-വീല്‍ ഡ്രൈവ്, ക്രോസോവര്‍ വേരിയന്റുകള്‍ പോര്‍ഷെ പതിയെ വിപണിയിലെത്തിക്കുമെന്നാണ് സൂചന.
Read DhanamOnline in English
Subscribe to Dhanam Magazine