Begin typing your search above and press return to search.
പ്രീ ഓണ്‍ഡ് ആഡംബര കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡ്, വില്‍പ്പനയും കൂടുന്നു !
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഉപയോഗിച്ചിരുന്ന ലംബോര്‍ഗിനി വാങ്ങാന്‍ ഇപ്പോള്‍ കൊച്ചി വരെ എത്തിയാല്‍ മതി. പോക്കറ്റിനിണങ്ങുന്ന വിലയില്‍, ആഡംബരം ഒട്ടും കുറയാത്ത കാറുകളുടെ വില്‍പ്പന ഇപ്പോള്‍ കേരളത്തില്‍ കുതിച്ചുമുന്നേറുകയാണ്. പ്രതിമാസം 250 ലേറെ പ്രീഓണ്‍ഡ് ലക്ഷ്വറി കാറുകള്‍ വില്‍പ്പന നടക്കുന്നുണ്ടെണ്ടന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
പ്രീ ഓണ്‍ഡ് ആഡംബര കാറുകള്‍ ആധുനിക സേവന സൗകര്യങ്ങളോടെ പ്രൊഫഷണലായി, വില്‍ക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ കൂടിവരുകയാണ്.
അന്‍പത് ലക്ഷം മുതല്‍ നാല് കോടി രൂപയിലധികം വില വരുന്ന ആഡംബര കാറുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ഇത്തരം പുനര്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ കൂടുതലായി എത്തുന്നു. പുതിയ കാര്‍ വില്‍ക്കുന്ന ഡീലര്‍മാരേക്കാള്‍ ആധുനിക ഷോറൂം സംവിധാനമാണ് പ്രീഓണ്‍ഡ് ആഡംബര കാര്‍ വ്യാപാരികള്‍ ഒരുക്കിയിരിക്കുന്നത്. സുതാര്യമായ ഇടപാട്, വ്യാപാരത്തിലെ വിശ്വാസ്യതയുമാണ് ഉപഭോക്താക്കളെ ഇത്തരം ഷോറൂമുകളിലേക്ക് ആകര്‍ഷിക്കുന്നത്.
ബെന്‍സ്, ഔഡി, ബിഎംഡബ്ല്യൂ, വോള്‍വോ, ജാഗ്വര്‍, പോര്‍ഷേ, മിനികൂപ്പര്‍, ലാന്‍ഡ് ക്രൂസര്‍ ടൊയോട്ട, ലംബോര്‍ഗിനി പോലെയുള്ള ആഡംബര കാറുകളുടെ വില്‍പ്പനയ്ക്കായി വലിയ ആകര്‍ഷകമായ ഷോറൂമുകള്‍ സംസ്ഥാനത്തുണ്ടണ്ട്. ഇതിന് പുറമെ ഹാര്‍ലി ഡേവിഡ്‌സണ്‍, ഹോണ്ട റോഡ് കിംഗ്, ബിഎംഡബ്ല്യൂ തുടങ്ങിയ ബ്രാന്‍ഡുകളുടെ പ്രീ ഓണ്‍ഡ് ആഡംബര മോട്ടോര്‍ സൈക്കിളുകളും ഇത്തരം ഷോറൂമുകളില്‍ ലഭ്യമാണ്.
അതിവിശാലം, അത്യാഡംബരം!
അടുത്തകാലത്ത് എറണാകുളത്തെ മരടില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച റോയല്‍ഡ്രൈവ് പ്രീ ഓണ്‍ഡ് ആഡംബര കാര്‍ ഷോറൂമിന്റെ വിസ്തൃതി 12,500 ചതുരശ്ര അടിയാണ്. ആലുവ കമ്പനിപ്പടിയിലുള്ള ഹര്‍മന്‍ മോട്ടോഴ്സ് ഇപ്പോഴുള്ള 3000 ചതുരശ്ര അടിയില്‍ നിന്ന് 12,000 ചതുരശ്രയടിയായി വിപുലീകരിക്കുകയാണ്. കൂടുതല്‍ കാറുകള്‍ പ്രദര്‍ശിപ്പിച്ച് 'വാക്ക് ഇന്‍ കസ്റ്റമേഴ്‌സിനെ' ആകര്‍ഷിക്കാനാണ് ഈ ഷോറൂമുകള്‍ മത്സരിക്കുന്നത്.
പുതിയ കാറുകളുടെ വില്‍പ്പനയ്ക്ക് ചെറു ഷോറൂമുകള്‍, അല്ലെങ്കില്‍ ഷോറൂമില്ലാതെ നേരിട്ട് ഉപഭോക്താവിലേക്കെത്താനുള്ള തന്ത്രങ്ങള്‍ വരെ കാര്‍ നിര്‍മാതാക്കള്‍ പയറ്റുമ്പോള്‍ പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകള്‍ അത്യാഡംബര ഷോറൂം ഒരുക്കിയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ മള്‍ട്ടി ബ്രാന്‍ഡ് കാറുകള്‍ ഉള്ളതിനാല്‍ വാങ്ങാനെത്തുന്നവര്‍ക്ക് എല്ലാം കണ്ടണ്ടും തൊട്ടും അറിയാന്‍ പാകത്തിലാണ് ഷോറും ക്രമീകരണം. കേരത്തില്‍ ഉടനീളം പത്തോളം പ്രമുഖ പ്രീ ഓണ്‍ഡ് ആഡംബര കാര്‍ വില്‍പ്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമേ ഫ്രീലാന്‍സ്, വ്യക്തിഗത വില്‍പ്പനക്കാര്‍ വേറെയുമുണ്ടണ്ട്. ''പ്രതിമാസം 250 പ്രീ ഓണ്‍ഡ് ആഡംബര കാറുകള്‍ കേരളത്തില്‍ എല്ലാ വ്യാപാരികളും ചേര്‍ന്ന് വില്‍ക്കുന്നുണ്ട്.
അടുത്തകാലത്ത് വില്‍പ്പനയില്‍ മികച്ച മുന്നേറ്റമാണ് കാണുന്നത്,'' കൊച്ചി, കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ഷോറൂം ഉള്ള റോയല്‍ ഡ്രൈവിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ. മുജീബ് റഹ്്മാന്‍ പറഞ്ഞു. വിദേശത്തും ഷോറൂം തുറക്കാന്‍ പദ്ധതി തയ്യാറാക്കുന്ന മുജീബ് റഹ്്മാന്‍ മൂലധന സമാഹരണത്തിനായി ഐ പി ഒ നടത്താന്‍ വരെ ആലോചനയിലാണ്.
''കേരളത്തില്‍ എല്ലാ വില്‍പ്പനക്കാരും ചേര്‍ന്ന് ഒരു മാസം 50-60 കോടി രൂപയുടെ വില്‍പ്പന നടത്തുന്നുണ്ട്. ഇതിന് പുറമെ ഫ്രീലാന്‍സ് ബ്രോക്കര്‍മാര്‍ക്ക് ഏകദേശം 25 കോടിയുടെ ബിസിനസ് ലഭിക്കുന്നുണ്ടെണ്ടന്നാണ് സൂചന,'' എറണാകുളത്തെ പ്രീ ഓണ്‍ഡ് ആഡംബര കാര്‍ ഡീലര്‍ ആയ കൊളോസിയാ കാര്‍സിന്റെ ജനറല്‍ മാനേജര്‍ സെബാസ്റ്റ്യന്‍ ജോസഫ് പറയുന്നു. അടുത്ത വര്‍ഷങ്ങളില്‍ വില്‍പ്പന ഇരട്ടിയാവുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ബെന്‍സാണ് താരം
കേരളത്തിലെ പ്രീഓണ്‍ഡ് ആഡംബര കാര്‍ വിപണിയില്‍ ഏറ്റവും അധികം ഡിമാന്റ് ഉള്ള കാര്‍ ബെന്‍സ് തന്നെയാണ്. ബെന്‍സിന്റെ ബ്രാന്‍ഡ് ഇമേജും, പുനര്‍വില്‍പ്പന മൂല്യവും, വിപുലമായ നിരയുമാണ് വാഹന പ്രേമികളെ ആകര്‍ഷിക്കുന്നത്. ബി എം ഡബ്ല്യൂ, ഔഡി, വോള്‍വോ തുടങ്ങിയ ആഡംബര കാറുകള്‍ വില്‍പ്പനയില്‍ തൊട്ടു പിന്നില്‍ നില്‍ക്കുന്നുണ്ടണ്ട്. പ്രമുഖ ആഡംബര ബ്രാന്‍ഡുകള്‍ക്ക് എല്ലാം തന്നെ കൊച്ചിയില്‍ സര്‍വീസ് സെന്റര്‍ ഉള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് അക്കാര്യത്തില്‍ ആശങ്കയുമില്ല.
ആധുനിക സൗകര്യമുള്ള സര്‍വീസ് സെന്ററുകള്‍ ആഡംബര കാറുകള്‍ക്ക്് ഒഴിച്ചുകൂടാനാവില്ല. ആധുനിക കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍ സംവിധാനമുള്ള സര്‍വീസ് സെന്ററുകളിലാണ് സര്‍വീസിനായി നല്‍കുന്നത്. കോഴിക്കോട് കേന്ദ്രമാക്കി മൂന്ന് കോടി രൂപ ചെലവില്‍ ആഡംബര കാറുകള്‍ക്ക് വേണ്ടി ഒരു സര്‍വീസ് സെന്റര്‍ ഉടന്‍ റോയല്‍ ഡ്രൈവ് തുറക്കുമെന്ന് മുജീബ് റഹ്്മാന്‍ പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിലും പ്രീഓണ്‍ഡ് കാര്‍വിപണി മുന്നേറുന്നതെങ്ങനെയെന്ന് അടുത്ത ലേഖനത്തില്‍ വായിക്കാം.
Next Story
Videos