പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നോ? 2020ല്‍ എത്തുന്ന ചെറുകാറുകള്‍
അടുത്തവര്‍ഷം വിപണിയിലെത്താന്‍ തയാറെടുക്കുന്ന 5 ഹാച്ച്ബാക്കുകള്‍ ഇവയാണ്
ഹ്യുണ്ടായ് ഐ20
വിപണിലെത്തുന്നത്: 2020 മധ്യത്തോടെ
വില: അഞ്ചര ലക്ഷം രൂപയില്‍ ആരംഭിക്കും
2020ല്‍ അടിമുടി മാറ്റത്തോടെയാണ് ഐ20 എത്തുന്നത്. ഗ്രില്ലിലും ഹെഡ്‌ലാമ്പിലും മാറ്റമുണ്ട്. ടോപ്പ് മോഡലുകള്‍ക്ക് സണ്‍റൂഫ് ഉണ്ടാകും. ടെക്‌നോളജിയിലും ഫീച്ചറുകളിലും മുന്‍ മോഡലിനെ വെല്ലുന്നതായിരിക്കും പുതിയ ഐ30. ബിഎസ് 6 മലിനീകരണമാനദണ്ഡങ്ങള്‍ പാലിച്ച് വിപണിയിലിറക്കുന്ന ഇതിന് 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാകും ഉണ്ടാവുക. 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എന്‍ജിനും ഐ20യില്‍ ഉള്‍പ്പെടുത്തും.
മാരുതി സുസുക്കി സെലേറിയോ
വിപണിയിലെത്തുന്നത്: 2020 അവസാനത്തോടെ
വില: 4.2 ലക്ഷം രൂപയില്‍ ആരംഭിക്കും
2014 മുതല്‍ സ്ഥിരമായ വില്‍പ്പന കാഴ്ചവെക്കുന്ന മോഡലാണ് ഇപ്പോഴത്തെ സെലേറിയോ. പുതിയ സെലേറിയോ 2020 അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ മാരുതി 1.0 ലിറ്റര്‍ ബിഎസ് 6 നിലവാരത്തോട് കൂടിയ പെട്രോള്‍ എന്‍ജിന്‍ അവതരിപ്പിക്കും. കൂടാതെ സിഎന്‍ജി വകഭേദവുമുണ്ടാകും.
മാരുതി സുസുക്കി ഇഗ്നിസ്
വിപണിയിലെത്തുന്നത്: 2020 മധ്യത്തോടെ
വില: 4.8 ലക്ഷം രൂപയില്‍ ആരംഭിക്കും
മുന്‍വശത്തും ഇന്റീരിയറിലും മാറ്റങ്ങളുമായാണ് പുതുക്കിയ മാരുതി ഇഗ്നിസ് എത്തുന്നത്. ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇതിന് 1.2 ലിറ്റര്‍ എന്‍ജിനാണ് ഉണ്ടാവുക. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഉണ്ടാവുക. പുതിയ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ അവതരിപ്പിക്കും.
ടാറ്റ ടിയാഗോ ഫേസ്‌ലിഫ്റ്റ്
വിപണിയിലെത്തുന്നത്: 2020 ആദ്യത്തോടെ
വില: 4.3 ലക്ഷം രൂപയില്‍ ആരംഭിക്കും
പുതിയ സവിശേഷതകളും രൂപത്തില്‍ മാറ്റങ്ങളുമായാണ് മുഖം മാറ്റിയ ടിയാഗോ എത്തുന്നത്. ക്രാഷ് ടെസ്റ്റ്, വഴിയാത്രക്കാരുടെ സുരക്ഷ എന്നിവയിലെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ മോഡലിനെ അവതരിപ്പിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടെയാണ് വരുന്നത്.
ടാറ്റ ആള്‍ട്രോസ്
വിപണിയിലെത്തുന്നത്: 2020 ആദ്യത്തോടെ
വില: 5.3 ലക്ഷം രൂപയില്‍ ആരംഭിക്കും
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്കുള്ള ടാറ്റയുടെ ചുവടുവെപ്പാണ് ആള്‍ട്രോസിലൂടെ നടത്തുന്നത്. ഈ മോഡല്‍ 2019ല്‍ അവതരിപ്പിക്കാനായിരുന്നു ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിട്ടിരുന്നതെങ്കിലും അത് പിന്നീട് 2020ലേക്ക് മാറ്റുകയായിരുന്നു. ഹ്യുണ്ടായ് ഐ20, മാരുതി ബലീനോ തുടങ്ങിയ മോഡലുകളായിരിക്കും വിപണിയില്‍ ആള്‍ട്രോസിന്റെ എതിരാളികള്‍. പെട്രോള്‍, ഡീസല്‍ അടങ്ങിയ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമായാണ് ഇതിന്റെ വരവ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline