

ആഗോളതലത്തില്‍ ഏറെ ശ്രദ്ധനേടിയ സ്‌ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160 സാങ്കേതികവിദ്യയുമായി റെനോ ഇന്ത്യ പുതിയ ഡസ്റ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 2 ഇലക്ട്രിക് മോട്ടോറുകള്‍, 1.4 കെഡബ്ല്യൂഎച്ച് ബാറ്ററി എന്നിവ ഉള്‍പ്പെടുന്നതാണ് സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം. ഇത് പരമാവധി 160 പിഎസ് കരുത്തും 208 എന്‍എം ടോര്‍ക്കും നല്‍കും.
ഫോര്‍മുല വണ്ണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മള്‍ട്ടി-മോഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ 2 ഇലക്ട്രിക് ഗിയറുകളും 4 പെട്രോള്‍ ഗിയറുകളുമുണ്ട്. സുഗമവും മികച്ചതുമായ ഡ്രൈവിംഗിനായി 15 ഡ്രൈവ് കോമ്പിനേഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
ലിറ്ററിന് 29 കിലോമീറ്ററാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. നഗരങ്ങളിലെ ഡ്രൈവിംഗിന്റെ 80 ശതമാനം വരെ പ്യുവര്‍ ഇവി മോഡില്‍ ഉപയോഗിക്കാം. ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് 29 ശതമാനം വരെ ഇന്ധനച്ചെലവ് ലാഭിക്കാനും സാധിക്കും.
എവല്യൂഷന്‍, ടെക്‌നോ, ഇമോഷന്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ പുതിയ ഡസ്റ്റര്‍ ലഭ്യമാണ്. 16.99 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. ഫോര്‍മുല വണ്‍ റേസിംഗ് അനുഭവങ്ങളും ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ റെനോയുടെ വൈദഗ്ധ്യവും സംയോജിപ്പിച്ചാണ് ഈ ഹൈബ്രിഡ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്.
പുറത്തുനിന്നുള്ള ചാര്‍ജിംഗ് സൗകര്യങ്ങളുടെ ആവശ്യമില്ലാതെ തന്നെ പെട്രോള്‍ വാഹനങ്ങളുടെ സൗകര്യത്തോടൊപ്പം ഇലക്ട്രിക് ഡ്രൈവിംഗ് അനുഭവം നല്‍കാന്‍ ഇതിലൂടെ സാധിക്കുന്നു. രാജ്യത്തുടനീളമുള്ള അംഗീകൃത റെനോ ഡീലര്‍ഷിപ്പുകള്‍ വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും പുതിയ ഡസ്റ്ററിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine